ബിഗ് ബോസ് പരിപാടിയിലൂടെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായവരാണ് രജിത് കുമാറും ദയ അശ്വതിയും. ഇപ്പോഴിതാ രജിത്കുമാറിനെതിരെ ഫേസ്ബുക്കിൽ ലൈവ് വീഡിയോ ഇട്ടിരിക്കുകയാണ് ദയ.
ഇപ്പോഴാണ് ഒരു മാധ്യമത്തില്‍ രജിത് സാറിനെ പറ്റിയുള്ള ഒരു റിപ്പോര്‍ട്ട് കാണാന്‍ ഇട ആയത്. രജിത് സാര്‍ പറഞ്ഞു എന്നറിഞ്ഞു. എയര്‍പോര്‍ട്ടില്‍ നിന്നിറങ്ങുമ്പോള്‍ ആണ് അദ്ദേഹം അത് പറഞ്ഞത്. ദൈവ വിശ്വാസിയായ എനിക്ക് കൊറോണ തൊട്ട് തീണ്ടില്ല. അപ്പോ മറ്റുള്ളവര്‍ക്ക് കൊറോണ വരും എന്നല്ലേ അര്‍ഥം. അങ്ങനെ ദൈവ വിശ്വാസിയായ അദ്ദേഹത്തോട് എനിക്ക് പറയാനുള്ളത് കൊറോണ ഇല്ലാത്ത ഒരാളുടെ അടുത്തേക്ക് മാസ്കും സാനിട്ടൈസറും ഇല്ലാതെ ഒന്ന് ശുശ്രൂഷിക്കാന്‍ പോയി നോക്ക്.
Read more
ഇത്രയും ദൈവ വിശ്വാസി അല്ലേ, എങ്കില്‍ കൊറോണ രോഗികളെ ഒന്ന് കെട്ടിപിടിച്ച് കാണിക്ക്. ഇത്രയും ഡോക്ടര്‍മാര്‍ കെയര്‍ഫുള്ളായി പെരുമാറുമ്പോള്‍ ഇത്രേയും ഡോക്ടട്രേറ്റ് ഉള്ള ആളല്ലേ, ഇതൊന്ന് പോയി ചെയ്ത് കാണിക്ക്. ഞാന്‍ വെല്ലുവിളിക്കുന്നു. സാര്‍ ഇതൊന്ന് പോയി ചെയ്ത് കാണിക്കൂ. ഞാന്‍ എന്തായാലും വിവരം ഇല്ലാത്ത ആളാണ്. അതൊക്കെ നിങ്ങള്‍ പറഞ്ഞ് ഉണ്ടാക്കിയിട്ടുണ്ടല്ലോ. നിങ്ങള്‍ എന്നെ പറ്റി എന്ത് പറഞ്ഞുണ്ടാക്കിയാലും എനിക്ക് അത് പ്രശ്നം അല്ല. ദയ പറഞ്ഞു.