മുകേഷിന്റെ ശക്തിമാനെതിരെ ഒറിജിനല്‍ 'ശക്തിമാന്‍'; പരാതി നല്‍കി മുകേഷ് ഖന്ന

“ധമാക്ക” എന്ന ഒമര്‍ ലുലു ചിത്രത്തിനെതിരെ നടനും നിര്‍മാതാവുമായ മുകേഷ് ഖന്ന. ധമാക്കയുടേതായി പുറത്ത് വിട്ട മുകേഷിന്റെ ചിത്രത്തിനെതിരെയാണ് മുകേഷ് ഖന്ന പരാതി ഉന്നയിച്ചിരിക്കുന്നത്. തനിക്ക് കോപ്പി റൈറ്റുള്ള “ശക്തിമാന്‍” കഥാപാത്രത്തെ സിനിമയില്‍ അവതരിപ്പിച്ചെന്നും ഇത് പിന്‍വലിക്കണമെന്നും വ്യക്തമാക്കിയാണ് പരാതി.

ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് രഞ്ജി പണിക്കര്‍ക്കാണ് പരാതി അയച്ചിരിക്കുന്നത്. 1997കളില്‍ ദുരദര്‍ശനില്‍ ഉണ്ടായിരുന്ന സൂപ്പര്‍ ഹിറ്റ് സീരിയലായിരുന്നു ശക്തിമാന്‍. ശക്തിമാന്‍ കഥാപാത്രവും വേഷവും തീം മ്യൂസിക്കും തനിക്ക് കോപ്പി റൈറ്റുള്ളതാണെന്നും അനുമതിയില്ലാതെയാണ് ഈ കഥാപാത്രത്തെ സിനിമയില്‍ ഉള്‍പ്പെടുത്തിയതെന്നും മുകേഷ് ഖന്ന ആരോപിക്കുന്നു.

Read more

ധമാക്കയില്‍ മലയാള നടന്‍ മുകേഷ് ശക്തിമാന്റെ വേഷത്തില്‍ എത്തുന്നതിന്റെ ചിത്രങ്ങള്‍ സംവിധായകന്‍ ഒമര്‍ ലുലു നേരത്തേ പുറത്തു വിട്ടിരുന്നു. ചില രംഗങ്ങളില്‍ മാത്രം എത്തുന്ന കോമഡി കഥാപാത്രമായാണ് ശക്തിമാന്‍ എത്തുന്നതെന്ന് മുകേഷ് ഖന്നയോട് അറിയിക്കുകയും അനുമതി ലഭിച്ചില്ലെങ്കില്‍ ആ രംഗങ്ങള്‍ ഒഴിവാക്കുമെന്നും ഒമര്‍ ലുലു പ്രതികരിച്ചു.