മോഹന്‍ലാലിനൊപ്പം സിനിമയിലേക്ക്, റീ എന്‍ട്രി മമ്മൂട്ടി റെഫറന്‍സിലൂടെ; ധമാക്കയിലെ പുതിയ ഗാനം നാളെ എത്തും

ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്‌സ്, ഒരു അഡാര് ലവ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ധമാക്കയുടെ പുതിയ ഗാനം നാളെ എത്തും. ബുധനാഴ്ച്ച വൈകിട്ട് ഏഴു മണിയ്ക്ക് ഗാനം റിലീസ് ചെയ്യും. ഒരു കളര്‍ഫുള്‍ കോമഡി എന്റര്‍ടെയ്‌നറായെത്തുന്ന ചിത്രത്തിലെ ആദ്യ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ അരുണ്‍ കുമാര്‍ ആണ് ചിത്രത്തില്‍ നായകന്‍. പുറത്തിറങ്ങാനിരിക്കുന്ന ഗാനത്തിലെ അരുണിന്റെ മമ്മൂട്ടി റെഫറന്‍സ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി കഴിഞ്ഞു. നിക്കി ഗല്‍റാണിയാണ് ചിത്രത്തിലെ നായിക. ഇന്നസെന്റ്, സാബുമോന്‍, മുകേഷ്, ഉര്‍വ്വശി, നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്.

ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ധമാക്ക എം കെ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. സാരംഗ് ജയപ്രകാഷ്, വേണു ഓവി കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീതം. ഛായാഗ്രഹണം സിനോജ് പി അയ്യപ്പന്‍. ചിത്രം നവംബര്‍ 28- ന് തിയേറ്ററുകളിലെത്തും.