പണമല്ല പാഷൻ ആണ് പ്രധാനമെന്ന ധ്യാൻ ശ്രീനിവാസന്റെ ഡയലോ​ഗിന് മാസ്സ് മറുപടിയുമായി അജു വർ​ഗീസ്

സിനിമയുടെ കാര്യത്തില്‍ പണമല്ല പാഷന്‍ ആണ് തനിക്ക് പ്രധാനമെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍.മൂന്ന് നേരം ഭക്ഷണവും കിടന്നുറങ്ങാൻ തണുപ്പും, ഇരുട്ടുമുള്ള മുറിയും കിട്ടിയാൽ താൻ ഹാപ്പിയാണന്ന് ധ്യാൻ ​ശ്രീനിവാസൻ പറഞ്ഞു. അജു വര്‍ഗീസിനൊപ്പം ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകാശൻ പറക്കട്ടെ എന്ന ഇരുവരുടെയും ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രേമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവേയാണ് ഇരുവരും മനസ്സുതുറന്നത് .

പണത്തിനോട് യാതൊരു ആ​ഗ്രഹവുമില്ലന്നും കൃതമായി മൂന്ന് നേരം ആഹാരവും കിടക്കാൻ ഇരുട്ടും, കുറച്ചു തണുപ്പുമുള്ള മുറി നൽകിയാൽ ധ്യാൻ ഹാപ്പിയാകുമെന്നാണ് അജു വർ​ഗ്​ഗിസ് പറഞ്ഞത്. ധ്യാനിനെപ്പറ്റി കൂടുതൽ പറയെണ്ടന്നും ആവശ്യത്തിൽ കൂടുതൽ ധ്യാൻ തന്നെ പരിചയപ്പെടുത്തിട്ടുണ്ടന്നും അജു കൂട്ടിച്ചേർത്തു.

വർഷങ്ങളായുള്ള സുഹൃത്തുക്കാളാണ് ഇരുവരും. ഇരുവർക്കുമൊപ്പം നിർമ്മതാവ് വെെശാഖ് സുബ്രമണ്യനും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു