അല്ലുവിന് പിന്നാലെ കോടികളുടെ മദ്യ കമ്പനി പരസ്യ ഓഫര്‍ നിരസിച്ച് ചിമ്പുവും

അല്ലു അര്‍ജ്ജുന് പിന്നാലെ ഇപ്പോഴിതാ മദ്യക്കമ്പനിയുടെ ഓഫര്‍ നിരസിച്ചിരിക്കുകയാണ് തമിഴ് നടന്‍ ചിമ്പു. ഒരു മള്‍ട്ടിനാഷണല്‍ മദ്യ കമ്പനിയുടെ വലിയ ഓഫറാണ് താരം നിരസിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബോളിവുഡ് താരം അക്ഷയ് കുമാര്‍, തെന്നിന്ത്യന്‍ നടന്മാരായ അല്ലു അര്‍ജുന്‍, വിജയ് ദേവരകൊണ്ട എന്നിവരും കോടികളുടെ ഓഫര്‍ നിരസിച്ചിരുന്നു. കൊവിഡിന്റെ ലോക്ഡൗണ്‍ സമയത്ത് ചിമ്പുവിന്റെ ശരീര ഭാരം വര്‍ദ്ധിച്ചതും പിന്നീട് നടത്തിയ ട്രാന്‍ഫോര്‍മേഷന്‍ വര്‍ക്കൗട്ടുകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. കൂടാതെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുക്കാന്‍ പലര്‍ക്കും അദ്ദേഹം പ്രചോദനമായിരുന്നു.

?ഗൗതം മേനോന്‍ സംവിധാനം ചെയ്ത ‘വെന്ത് തണിന്തത് കാട്’ എന്ന ചിത്രമാണ് താരത്തിന്റെ വരാനിരിക്കുന്ന ചലച്ചിത്രം. സിനിമയിലെ പുതിയ ഗാനം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ‘മറക്കുമാ നെഞ്ചം’ എന്ന് തുടങ്ങുന്ന ഗാനം എ ആര്‍ റഹ്‌മാന്‍ ആണ് ഒരുക്കിയിരിക്കുന്നത്.

Read more

അദ്ദേഹം തന്നെയാണ് ഗാനം പാടിയിരിക്കുന്നതും. താമരൈ ആണ് വരികള്‍ എഴുതിയിരിക്കുന്നത്. ‘വിണ്ണൈതാണ്ടി വരുവായ’, ‘അച്ചം എന്‍പത് മടമയ്യടാ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗൗതം മേനോനും ചിമ്പുവും ഒന്നിക്കുന്ന സിനിമയാണ് ‘വെന്ത് തണിന്തത് കാട്’.