പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിയുടെ ടീസര്‍

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിയുടെ ആദ്യ ടീസര്‍ എത്തി. കടല്‍ത്തീരത്തൂടെ ഏകനായി നടന്നു പോകുന്ന പ്രണവിന്റെ വിഷ്വല്‍സാണ് ടീസറിലുള്ളത്.

അടുത്ത വര്‍ഷം ജനുവരി 26ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് ജീത്തു ജോസഫ് കഴിഞ്ഞ ദിവലസം പറഞ്ഞിരുന്നു. സം ലൈസ് ക്യാന്‍ ബി ഡെഡ്ലി എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 9ാമത്തെ ചിത്രമാണിത്. എട്ടു ചിത്രങ്ങള്‍ സംവിധാനം ചെയ്തപ്പോഴും ഇല്ലാത്ത ടെന്‍ഷനാണ് ഈ ചിത്രത്തിനെന്നാണ് ജീത്തു പറയുന്നത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്നലെ പുറത്തിറക്കിയിരുന്നു.

AADHI Teaser !!

Unveiling AADHI Title Teaser !!! Watch & Do Support!!

Posted by Jeethu Joseph on Friday, 8 December 2017

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പ് ആണ്. സിദ്ദിഖ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷിജു വില്‍സണ്‍, ഷറഫുദ്ദീന്‍, നോബി എന്നീ യുവ താരങ്ങളും സിനിമയിലുണ്ട്.