'സ്വന്തം വീടിന്റെ മുന്നില്‍ ദേശീയപതാക ഉയര്‍ത്താനും വെപ്പ്മുടി വെച്ച് പിടിപ്പിക്കണം, ലേഡി സൂപ്പര്‍ സ്റ്റാറിന് സൗകര്യം കിട്ടുമ്പോ ഒന്നു പറഞ്ഞ് മനസ്സിലാക്കി കൊടുക്കൂ; മോഹന്‍ലാലിന് എതിരെ അഡ്വ. സംഗീത ലക്ഷ്മണ

മോഹന്‍ലാലിനെതിരെ രൂക്ഷ വിമർശനവുമായി അഡ്വക്കറ്റ് സംഗീത ലക്ഷ്മണ. സ്വന്തം വീടിന്റെ മുന്നില് ദേശീയ പതാക ഉയര്‍ത്താനും വെപ്പ്മുടി വെച്ച് പിടിപ്പിക്കണം മൂപ്പര്‍ക്ക് എന്നാണ് സംഗീത ലക്ഷ്മണ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട കുറിപ്പിലൂടെ പറയുന്നത്. മഞ്ജു വാര്യര്‍ക്ക് ഇക്കാര്യം ഒന്ന് പറഞ്ഞു മനസിലാക്കിക്കൂടെയെന്നും സംഗീത ലക്ഷ്മണ ചോദിക്കുന്നു

സംഗീതയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ;

കാത്തിരിക്കൂ, കേരളം ഇതുവരെ കാണാത്ത വെറുപ്പിക്കലിനായി! സിനിമയില് പോരെ ഇങ്ങേര്‍ക്ക് തലയില് വിഗ്ഗ് ഇതിപ്പോ പരസ്യത്തിന് വേണ്ടിയല്ലേ എന്ന ചോദ്യം വേണ്ട. സ്വന്തം വീട്ടിന്റെ മുന്നില്‍ ദേശീയ പതാക ഉയര്‍ത്താനും വെപ്പ്മുടി വെച്ച് പിടിപ്പിക്കണം മൂപ്പര്‍ക്ക്! ഹോ ! ആത്മവിശ്വാസമില്ലാത്തത് കൊണ്ടാണ് അങ്ങനൊക്കെ ചെയ്യുന്നത്.

സിനിമയൊന്നും തീയറ്ററില്‍ വിജയിക്കാത്ത, ഒടിടിയില്‍ കണ്ടാല്‍ കാണുന്നവര്‍ക്ക് സ്വന്തം ടിവി തല്ലി പൊട്ടിച്ചു കളയണമെന്ന് തോന്നി പോകുന്ന തരത്തിലുള്ള അഭിനയം കാഴ്ച വെക്കുന്ന, മലയാളത്തിന്റെ വണ്‍ ആന്റ് ഓണ്‍ലി ലേഡി സൂപ്പര്‍സ്റ്റാറിന് സൗകര്യം കിട്ടുമ്പോ ഒന്നു പറഞ്ഞ് മനസ്സിലാക്കി കൊടുത്തൂടെ ‘ലാലേട്ടാ യൂ ലുക്ക് റിഡിക്യുലസ്ലി ആര്‍ട്ടിഫിഷ്യല്‍’ ന്ന്, ‘ഷോ യുവര്‍ ഏജ് ആന്റ് ലെറ്റ് പീപ്പിള്‍ ഡിസൈഡ് ഇഫ് ദേ കാന്‍ സ്റ്റില്‍ ലൗ യൂ’ ന്ന്.

ഫീലിംഗ് ഈ മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊക്കെ നമ്മടെ കുഞ്ചാക്കോ ബോബനെ കണ്ട് പഠിച്ചൂടെ… ഇവരെക്കാള്‍ 20-25 വയസ്സോളം കുറവെങ്കിലും വിഗ്ഗ് ഒക്കെ സിനിമയിലെ കഥാപാത്രത്തിന് നിര്‍ബന്ധമെങ്കില്‍ മാത്രം. ബാക്കി നേരത്തൊക്കെ നമ്മടെ മുത്ത് നമുക്ക് മുന്നില്‍ മുത്ത് മാത്രം! കുഞ്ചാക്കോ ബോബന്‍ റോക്‌സ്! തലയില് വെപ്പ് മുടി വെച്ച മമ്മൂട്ടിയും മോഹന്‍ലാലും…