'ജെയിലറും' 'ജവാനും' ചിത്രീകരിക്കുന്നത് ഒരിടത്ത്; കൂടിക്കാഴ്ച്ച നടത്തി ഷാരൂഖും രജനീകാന്തും

നെല്‍സണ് ദിലീപ് കുമാര്‍ ഒരുക്കുന്ന ചിത്രമായ ജയിലറി’ന്റെ ഷൂട്ടിംഗ് തിരക്കിലാണ് രജനികാന്ത്. ചെന്നൈയിലാണ് സിനിമയുടെ ചിത്രീകരണം. ഇവിടെ തന്നെ വെ്ച്ചാണ് അറ്റ്‌ലി ഷാരൂഖ് ഖാനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘ജവാനും’ ഒരുങ്ങുന്നത്.

രണ്ട് സൂപ്പര്‍ താരങ്ങളും ചെന്നൈയില്‍ ഒരേ ഇടത്തില്‍ ഉള്ളതിനാല്‍ തങ്ങളുടെ ഷൂട്ടിംഗ് ഷെഡ്യൂളുകളില്‍ നിന്ന് ബ്രേക്ക് എടുത്ത് സെറ്റില്‍ കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് എന്ന വാര്‍ത്തയാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജവാനില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നയന്‍താരയാണ്. 2023 ജൂണ്‍ രണ്ടിന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് സിനിമ എത്തുക.

Read more

അതേസമയം രമ്യ കൃഷ്ണന്‍, ശിവരാജ് കുമാര്‍ എന്നിവരാണ് ജെയിലറിലെ മറ്റ് കഥാപത്രമായി എത്തുന്നത്. ചിത്രത്തില്‍ ഐശ്വര്യ റായ് ബച്ചനെ ലീഡ് റോളില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചതായുള്ള വാര്‍ത്തകളും എത്തിയിരുന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് വേണ്ടി സം?ഗീതം ഒരുക്കുന്നത്. ചിത്രം 2023 പകുതിയോടെ റിലീസ് ചെയ്യാനാണ് പദ്ധതി.