മലയാളസിനിമയിൽ സഹനടനായും വില്ലൻ വേഷങ്ങളിലും തിളങ്ങിയിട്ടുളള താരമാണ് സുരേഷ് കൃഷ്ണ. പിന്നീട് കോമഡി റോളുകളിൽ എത്തിയപ്പോഴും നടന് പ്രേക്ഷകപ്രശംസ ലഭിച്ചിരുന്നു. അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ കൺവിൻസിങ് സ്റ്റാർ എന്ന ടാഗ് സുരേഷ് കൃഷ്ണയ്ക്ക് ലഭിച്ചത്. മുൻപ് ചെയ്ത ചില സിനിമകളിലെ കഥാപാത്രങ്ങളുടെ സ്വഭാവം കൊണ്ടാണ് കൺവിൻസിങ് ചെയ്യുന്ന താരമെന്ന് പറഞ്ഞ് നടന് ട്രോളുകൾ ലഭിച്ചത്. അത്തരം ട്രോളുകൾ ജീവിതത്തിലുണ്ടാക്കിയ മാറ്റം എന്താണെന്ന് പറയുകയാണ് സുരേഷ് കൃഷ്ണ. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് നടൻ മനസുതുറന്നത്.
ഈ ടാഗ് വന്നതിന് ശേഷം തന്റെ സ്വസ്ഥത പോയെന്നും അതുവരെ സേഫായിട്ട് നിന്ന ആളായിരുന്നു താനെന്നും സുരേഷ് കൃഷ്ണ പറഞ്ഞു. ഓരോ ദിവസവും ആരെങ്കിലുമൊക്കെ തന്റെ പഴയ സിനിമകളിലെ സീനുകൾ കുത്തിപ്പൊക്കി പോസ്റ്റ് ചെയ്യാറുണ്ടെന്നും സ്വസ്ഥത പോയെന്നും സുരേഷ് കൃഷ്ണ പറയുന്നു. ‘ഞാൻ എല്ലാവരുടെയും മുന്നിൽ നല്ലവനായി തന്നെ നിലനിൽക്കുകയായിരുന്നു. അപ്പോഴാണ് ഈ കൺവിൻസിങ് സ്റ്റാർ ട്രോളുകൾ ഫേമസായത്. എന്റെ മക്കളുണ്ടാകുന്നതിന് മുമ്പ് ഞാൻ ചെയ്തുവെച്ച സിനിമകളായിരുന്നു അതൊക്കെ”.
Read more
“എല്ലാ ദിവസവും ഓരോരുത്തന്മാർ പഴയ സിനിമകളൊക്കെ കുത്തിപ്പൊക്കിക്കൊണ്ടുവരും. അതെല്ലാം പെട്ടെന്ന് വൈറലാവും, മക്കൾ ഇതൊക്കെ കണ്ടിട്ട് ‘അച്ഛൻ ഇതൊക്കെ ചെയ്തിട്ടുണ്ടല്ലേ’ എന്ന് ചോദിക്കും. ഈ ടാഗ് വന്നതിന് ശേഷം എന്റെ സ്വസ്ഥത പോയി. അതുവരെ സേഫായിട്ട് നിന്ന ആളായിരുന്നു ഞാൻ. ഇപ്പോൾ, എന്റെ ഓരോ സിനിമയിലും ഞാൻ പോലുമറിയാതെ ചെയ്ത ഇങ്ങനത്തെ കാര്യങ്ങൾ പെട്ടെന്ന് ലോകം മൊത്തം അറിഞ്ഞു’, സുരേഷ് കൃഷ്ണ അഭിമുഖത്തിൽ പറഞ്ഞു.