തെന്നിന്ത്യന്‍ സിനിമാരംഗത്തെ മുന്‍നിര ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളിലൊരാളാണ് ശ്രീജ രവി. എന്നാല്‍ ഡബ്ബിങ് മാത്രമല്ല, അഭിനയത്തിലും ശ്രീജ തന്റെ കഴിവ് തെളിയിച്ചു.
‘വരനെ ആവശ്യമുണ്ട്’ എന്ന സുരേഷ് ഗോപി ചിത്രത്തില്‍ കുക്കറമ്മ എന്ന കഥാപാത്രത്തില്‍ എത്തിയ ശ്രീജ തനിക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങളെക്കുറിച്ചു തുറന്ന് പറയുന്നു.
‘കാവ്യയ്ക്ക് ഒരുപാട് സിനിമകളില്‍ ശബ്ദം നല്‍കിയത് എനിക്ക് ഇപ്പോള്‍ വലിയ പാരയായിരിയ്ക്കുകയാണ്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ കുക്കര്‍ അമ്മ എന്ന വേഷം ഞാന്‍ ചെയ്തിരുന്നു. ആ റോളിന് ശബ്ദം നല്കിയതും ഞാനാണ്.
Read more
അതിന് പിന്നാലെ ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു, കാവ്യയ്ക്ക് ശബ്ദം നല്‍കുന്നവരെ എന്തിനാണ് കൂട്ടി കൊണ്ടു വന്നത്, ഈ തള്ളയ്ക്ക് ഡബ്ബിങ് മാത്രം ചെയ്തൂടെ എന്നൊക്കെയായിരുന്നു വിമര്‍ശനങ്ങള്‍. അതോടെ ഇപ്പോള്‍ സ്വന്തം റോളുകള്‍ക്ക് ശബ്ദം നല്കാന് കഴിയാത്ത അവസ്ഥയാണ്’- ശ്രീജ ഒരു അഭിമുഖത്തില്‍ പങ്കുവച്ചു.







