ആ പയ്യന്‍ എന്നെ നോക്കാന്‍ വേണ്ടി ഞാന്‍ പരമാവധി ശ്രമിച്ചു, ഒടുവില്‍ അമ്മ വന്ന് ചോദിച്ചു..: സാനിയ അയ്യപ്പന്‍

തായ്‌ലന്റില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്തപ്പോഴുണ്ടായ സംഭവത്തെ കുറിച്ച് സാനിയ അയ്യപ്പന്‍. കാണാന്‍ നല്ല ഭംഗിയുള്ള നോര്‍ത്ത് ഇന്ത്യന്‍ പയ്യനെ കണ്ടപ്പോള്‍ അവന്‍ തന്നെ നോക്കാനായി പരമാവധി ശ്രമിച്ചതിനെ കുറിച്ചും ഒടുവില്‍ തന്റെ അമ്മ വന്ന് ചോദിച്ചതിനെ കുറിച്ചുമാണ് സാനിയ പറയുന്നത്.

തായ്ലന്റില്‍ കുടുംബത്തോടൊപ്പം യാത്ര പോയിരുന്നു. അച്ഛനും അമ്മയും അമ്മൂമ്മയും ഒക്കെയുണ്ടായിരുന്നു. അമ്മൂമ്മയെ ക്ലബ്ബില്‍ കൊണ്ടിരുത്തി, ഇതൊക്കെയാണ് ക്ലബ്ബില്‍ നടക്കുക എന്ന് പറഞ്ഞിട്ട്. ഞാനും ചേച്ചിയും കൂടെ ഡാന്‍സ് കളിക്കാന്‍ പോയി. അപ്പോള്‍ ഒരു പയ്യന്‍, നോര്‍ത്ത് ഇന്ത്യന്‍ ആണെന്ന് തോന്നുന്നു.

കാണാന്‍ നല്ല ഭംഗിയുണ്ട്. പക്ഷെ ഇവന്‍ ജന്മം ചെയ്താല്‍ തന്നെ നോക്കുന്നില്ല. തനിക്ക് വല്ലാതെ ഇറിറ്റേഷന്‍ തോന്നി. ഈ പയ്യന്‍ എന്നെ നോക്കാന്‍ വേണ്ടി പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. ചേച്ചിയോട് ഹഹഹ എന്നൊക്കെ ചിരിച്ച് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ഫുള്‍ ഡ്രാമ.

കുറച്ച് കഴിഞ്ഞപ്പോള്‍ അമ്മ വന്നിട്ട്, ‘ആ ചെക്കന് നല്ലോണം മനസിലാകുന്നുണ്ട്, മതി നിര്‍ത്തിക്കോ’ എന്നു പറഞ്ഞു. പറ്റില്ല, ഇതിലൊരു തീരുമാനം ആകണം എന്നൊക്കെ താന്‍ പറഞ്ഞു. പിന്നെ അവിടെ നിന്നും മുകളിലേക്ക് പോയി. അവനും മുകളിലേക്ക് വന്നപ്പോഴായിരുന്നു അവനും തന്നെ നോക്കിയിരുന്നതായി മനസിലായത്.

Read more

മുകളില്‍ വന്ന അവന്‍ തനിക്ക് സിഗ്‌നലുകള്‍ നല്‍കാന്‍ തുടങ്ങി. പക്ഷെ തനിക്ക് വേണ്ട. താന്‍ തിരിച്ചു ഗൗനിച്ചില്ല. അവന്‍ തന്നെ നോക്കി അത് മതിയായിരുന്നു തനിക്ക്. അപ്പോള്‍ ഇതൊക്കെയാണല്ലേ പരുപാടി എന്ന് അമ്മ ചോദിച്ചു, യെസ് എന്ന് താന്‍ പറഞ്ഞു എന്നാണ് സാനിയ ഒരു അഭിമുഖത്തില്‍ പറയുന്നത്.