മിയ മാല്‍കോവയുടെ നഗ്നതയെ പരിശുദ്ധമായാണ് ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്

പോണ്‍ നായിക മിയ മല്‍ക്കോവയെ നായികയാക്കി രാം ഗോപാല്‍ വര്‍മ്മ വര്‍മ്മ സംവിധാനം ചെയ്യുന്ന ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്ത് നാളെ രാവിലെ ഒന്‍പതു മണിയ്ക്ക് റിലീസ് ചെയ്യും. അതേസമയം ഇത്തരത്തിലൊരു ചിത്രമെടുക്കാനുള്ള കാരണം വിശദീകരിച്ച് രംഗത്തുവന്നിരിക്കുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ.

അശ്ലീലമായ രീതിയില്‍ ലൈംഗികതയെ അവതരിപ്പിക്കാനല്ല താന്‍ ഇങ്ങനെയൊരു ചിത്രമെടുത്തതെന്ന് ആര്‍ജിവി പറയുന്നു. സ്ത്രീശരീരത്തിന്റെ സൗന്ദര്യവും മൂല്യങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. മിയ മാല്‍ക്കോവയുടെ നഗ്നതയെ ഏറ്റവും സൗന്ദര്യാത്മകവും പരിശുദ്ധവുമായി അവതരിപ്പിക്കുക എന്നതാണ് ഈ സിനിമയിലൂടെ ഞാന്‍ ലക്ഷ്യമിടുന്നത്.

കീരവാണിയുടെ സംഗീതവും കൂടിചേരുമ്പോള്‍ ഈ ചിത്രം ഒരു ആത്മീയതലത്തിലെത്തും. തന്റെ ട്വിറ്ററിലൂടെയാണ് ആര്‍ജിവി ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്തിന്റെ ട്രെയിലര്‍ വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. സെക്‌സിന്റെ അതിപ്രസരമുള്ള ഈ ചിത്രം ഇന്ത്യയുടെ യുവ തലമുറയെ വഴിതെറ്റിക്കമെന്ന ആരോപണവുമായി രംഗത്തു വന്ന ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍ അസോസിയേഷന്‍ ആര്‍ജിവിയുടെ കോലം കത്തിക്കുകയും ചെയ്തിരുന്നു.