കശ്മീര്‍ ഭീകരവാദികളുടെയും തീവ്രവാദികളുടെയും നാട്, തന്ത്ര വിദഗ്ധന്‍മാരാണ് മോദിയും അമിത് ഷായും: രജനികാന്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും പ്രകീര്‍ത്തിച്ച് നടന്‍ രജനികാന്ത് വീണ്ടും രംഗത്ത്. തന്ത്രങ്ങളുടെ വിദഗ്ധന്‍മാരാണ് മോദിയും അമിത് ഷായെന്നുമാണ് രജനിയുടെ പുതിയ പ്രകീര്‍ത്തനം. കശ്മീര്‍ ഭീകരവാദികളുടെയും തീവ്രവാദികളുടെയും നാടാണെന്നും രജനി പറയുന്നു.

“തന്ത്രങ്ങളുടെ വിദഗ്ധന്‍മാരാണ് മോദിയും അമിത് ഷായും. ഒരാള്‍ പദ്ധതികള്‍ തയ്യാറാക്കും, മറ്റയാള്‍ നടപ്പിലാക്കും. കശ്മീര്‍ ഭീകരവാദികളുടെയും തീവ്രവാദികളുടെയും നാടാണ്. ആദ്യം കശ്മീരില്‍ കര്‍ഫ്യു പ്രഖ്യാപിക്കുകയും പിന്നീട് രാജ്യസഭയില്‍ ബില്‍ പാസാക്കുകയും ചെയ്തത് തന്ത്രത്തിന്റെ ഭാഗമായിരുന്നു.” രജനി പറഞ്ഞു.

Read more

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ മോദി സര്‍ക്കാരിന്റെ നടപടിയെ അഭിനന്ദിച്ച് രജനികാന്ത് നേരത്തെ രംഗത്ത് വന്നിരുന്നു. അന്ന് നരേന്ദ്ര മോദിയെയും അമിത് ഷായെയും അര്‍ജ്ജുനനോടും കൃഷ്ണനോടുമാണ് രജനി ഉപമിച്ചത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വഴിതെളിച്ചിരുന്നു.