'പരസ്പരം തുറന്നു സംസാരിക്കുന്നതാണ് ഞങ്ങളുടെ ബന്ധത്തിന്റെ താക്കോല്‍'; മുസ്തഫയെ കുറിച്ച് പ്രിയാമണിയുടെ പ്രതികരണം

പ്രിയാമണിയുടെ വിവാഹം നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ഭര്‍ത്താവ് മുസ്തഫ രാജിന്റെ ആദ്യ ഭാര്യ രംഗത്തെത്തിയിരിക്കുകയാണ്. തങ്ങളുടെ വിവാഹമോചനം നടന്നിട്ടില്ല, മുസ്തഫ ഇപ്പോഴും തന്റെ ഭര്‍ത്താവാണ് എന്നാണ് അയേഷ ആരോപിക്കുന്നത്. ഗാര്‍ഹിക പീഡനത്തിന് ഇവര്‍ പരാതിയും നല്‍കിയിട്ടുണ്ട്.

ഭര്‍ത്താവ് മുസ്തഫയെ കുറിച്ച് പ്രിയാമണി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ബോളിവുഡ് ഹങ്കാമയോടാണ് പ്രിയാമണി സംസാരിച്ചത്. ഭര്‍ത്താവ് മുസ്തഫയുമായി വളരെ അടുത്ത ബന്ധമാണുള്ളത്. വിദേശത്താണെങ്കിലും ദിവസവും സംസാരിക്കാറുണ്ടെന്നും താരം പറയുന്നുണ്ട്. പരസ്പരം തുറന്ന് സംസാരിക്കാറുണ്ടെന്നും കമ്മ്യൂണിക്കേഷനാണ് തങ്ങളുടെ ബന്ധത്തിന്റെ താക്കോല്‍.

മുസ്തഫയോടൊപ്പം താന്‍ വളരെ സുരക്ഷിതയാണ്. ഇപ്പോള്‍ അദ്ദേഹം യുഎസിലാണ് ജോലി ചെയ്യുന്നത്. എല്ലാ ദിവസവും പരസ്പരം സംസാരിക്കാറുണ്ട്. ഒന്നും സംസാരിക്കാന്‍ ഇല്ലെങ്കില്‍ പോലും തങ്ങള്‍ എന്തെങ്കിലും സാധാരണ വിഷയം സംസാരിക്കാറുണ്ട്. ജോലി തിരക്കിനിടയിലും സംസാരിക്കാനുള്ള സമയം കണ്ടെത്താറുണ്ട്.

Read more

പരസ്പരമുള്ള ആശയവിനിമയമാണ് തങ്ങളുടെ ബന്ധത്തിന്റെ അടിസ്ഥാനമെന്നും പ്രിയാമണി അഭിമുഖത്തില്‍ പറയുന്നു. 2017ല്‍ ആണ് പ്രിയാമണിയും മുസ്തഫയും വിവാഹിതരാകുന്നത്. കോടതിയെ തെറ്റിധരിപ്പിച്ചാണ് മുസ്തഫ നടിയെ വിവാഹം കഴിച്ചതെന്നാണ് ആദ്യ ഭാര്യ അയേഷ പറയുന്നത്. മുസ്തഫയ്ക്കും അയേഷയ്ക്കും രണ്ട് കുട്ടികളുണ്ട്.