ഞരമ്പ് രോഗം അവരുടെ പ്രശ്നം അല്ലേ? എന്റെ പ്രശ്നം ആണോ?: ശരണ്യ ഷാനി

 

തന്റെ ചിത്രങ്ങള്‍ക്ക് അശ്ലീല കമന്റുകള്‍ക്കെതിരെ മോഡല്‍ ശരണ്യ ഷാനി. ഏത് രീതിയില്‍ ഉള്ള ഫോട്ടോ ഇട്ടാലും മോശം കമന്റുകള്‍ ഇടുന്നവര്‍ ഉണ്ടെന്നും, അതിനാലാണ് കമന്റ് ബോക്‌സ് പൂട്ടിയിട്ടിരിക്കുന്നതെന്നും ശരണ്യ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു താരത്തിന്റെ പ്രതികരണം.

‘ഇത് എന്റെ പ്രൊഫഷണല്‍ ആണ്. എക്‌സ്‌പോസിങ് ചെയ്യുന്ന മൈന്‍ഡ് ഉള്ള ആളായിരുന്നില്ല ഞാന്‍. എന്റെ വ്യക്തിജീവിതവും പ്രൊഫഷണല്‍ ജീവിതവും വേറെയാണ്. ഒരു വ്യക്തിയെ അയാളുടെ വസ്ത്രം കണ്ടോ, ഒരു ഫോട്ടോ കണ്ടോ വിലയിരുത്തരുത്. അത് വളരെ മോശമാണ്. വളരെ മോശം കമന്റുകള്‍ വരാറുണ്ട്.

ഒരു നോര്‍മല്‍ ഡ്രെസ് ഇട്ടാലും മോശം പറയുന്നവരുണ്ട്. ഞരമ്പ് രോഗം അവരുടെ പ്രശ്‌നം അല്ലേ? എന്റെ പ്രശ്‌നം ആണോ? അവര്‍ ചിന്തിക്കുന്നതിന്റെ പ്രശ്‌നം ആണ്. ഈ പറയുന്നവര്‍ക്കൊക്കെ അമ്മയും സഹോദരിയും ഒക്കെ ഉണ്ടെന്നുള്ളത് മറക്കണ്ട’, ശരണ്യ പറയുന്നു.

ഒരുലക്ഷത്തിലധികം ആരാധകരുള്ള ഒരു മോഡല്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ശരണ്യ.