പ്രണവിനെ മലയാള സിനിമയിലേക്ക് സ്വാഗതം ചെയ്ത് മമ്മൂട്ടി; 'അവന്‍ നിങ്ങളെ അതിശയിപ്പിക്കും'

മലയാള സിനിമയുടെ നായക പദവിയിലേക്ക് അരങ്ങേറ്റത്തിന് തയാറായി നില്‍ക്കുന്ന പ്രണവ് മോഹന്‍ലാലിന് ആശംസ നേര്‍ന്ന് നടന്‍ മമ്മൂട്ടി. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സൂപ്പര്‍താരം പ്രണവിന് ആശംസ അര്‍പ്പിച്ചത്.

ഞങ്ങളുടെ പ്രിയപ്പെട്ട അപ്പുവിന് സിനിമാ ലോകത്തേക്ക് ഒരു ഗംഭീര രംഗപ്രവേശം ആശംസിക്കുന്നു. ഞങ്ങള്‍ക്ക് ഞങ്ങളുടെ കുട്ടികളെ പോലെയാണ് പ്രണവ്. ഞങ്ങളുടെ കണ്‍മുന്നിലാണ് അവന്‍ വളര്‍ന്നത്. അവന്‍ വളര്‍ന്ന് ഒരു നല്ല ചെറുപ്പക്കാരനായിരിക്കുന്നു. അവന്റെ കഴിവും ആകര്‍ഷണീയതയും കൊണ്ടും അവന്‍ നിങ്ങളെ അതിശയിപ്പിക്കും. ആദിക്കും അപ്പുവിനും അവന്റെ മാതാപിതാക്കള്‍ ലാലിനും സുചിക്കും എല്ലാ ആശംസകളും

https://www.facebook.com/Mammootty/photos/a.10152286205072774.1073741827.257135417773/10156070584962774/?type=3

Read more

ജനുവരി 26നാണ് പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായി എത്തുന്ന ആദി റിലീസ് ചെയ്യുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പ്രിവ്യു ഷോ ഇന്നലെ രാത്രിയില്‍ മമ്മൂട്ടിയുടെ വീട്ടില്‍ നടത്തിയിരുന്നു. അതിന് ശേഷമാണ് ഇപ്പോള്‍ മമ്മൂട്ടി പ്രണവിനെ മലയാള സിനിമയിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നത്.