'അസുഖം കൊണ്ടാണ് അന്ന് മുടി മുറിച്ചത്... അന്ന് ബോയ്കട്ട് എനിക്ക് സജസ്റ്റ് ചെയ്തത് ലക്ഷ്മിയാണ്; മനസ്സ് തുറന്ന് മല്ലിക സുകുമാരൻ

മലയാളി പ്രേക്ഷകർക്ക് സുപരിചിതമായ താര കുടുംബമാണ് നടി മല്ലിക സുകുമാരന്റെത്. സിനിമയിൽ സജീവമായ കാലം തൊട്ട് മുടി ബോബ് ചെയ്യ്തെത്തുന്ന മല്ലിക അതിനു പിന്നിലുണ്ടായ കഥയെപ്പറ്റി മനസ്സ് തുറന്നതാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ജിഞ്ചർ മീഡിയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് ഇക്കാര്യത്തെക്കുറിച്ച് മല്ലിക തുറന്ന് സംസാരിച്ചത്.

സ്പെൺലെെറ്റേഴ്സിന്റെ പ്രശ്നമുള്ള വ്യക്തിയാണ് താൻ. ഈ അസുഖത്തിനെ തലനീരിറങ്ങുക എന്ന് പണ്ടുള്ള അമ്മമാർ പറയും. അന്തിവെയിൽ എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് ലക്ഷ്മിയാണ് തന്നോട് മുടി മുടിക്കുന്ന കാര്യം പറഞ്ഞത്. കഴുത്തിന് പുറകിൽ വിയർക്കാതെ ഇരുന്നാൽ തന്നെ അസുഖം മാറുമെന്നും ലക്ഷ്മി പറഞ്ഞുവെന്നും മല്ലിക പറഞ്ഞു.

ലക്ഷ്മിക്കും ഇതേ പ്രശ്നങ്ങൾ നേരിട്ടതുകൊണ്ട് അന്ന് അവർ ബോയികട്ട് ചെയ്തിരുന്നു. സുകുമാരനോട് ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ അദ്ദേഹത്തിനും അഭിപ്രായ വിത്യാസങ്ങൾ ഒന്നുമില്ലായിരുന്നു അങ്ങനെയാണ് നീണ്ട മുടിയിൽ നിന്ന് ബോയികട്ടിലേയ്ക്ക് എത്തിയതെന്നും മല്ലിക പറഞ്ഞു.

സുകുമാരൻ ഒന്നിലും ശ്രദ്ധിക്കാത്ത ആളായിരുന്നെന്നും അദ്ദേഹത്തിന് മറ്റുള്ളവരുടെ സ്വാതന്ത്രത്തിൽ കെെകടത്തുന്നത് ഇഷ്ടമല്ലെന്നും മല്ലിക കൂട്ടിച്ചേർത്തു.