"ലാലു അലക്‌സ് എന്ന നടനെ പൂര്‍ണമായും ഉപയോഗിച്ചിട്ടില്ലെന്ന് അവര്‍ പറയുന്നത് ശരിയാണ്; അതൊക്കെ സംഭവിക്കാന്‍ വേണ്ടി തത്രപ്പാട് കാണിക്കുന്ന ഒരു അഭിനേതാവ് അല്ല ഞാന്‍"

തന്നിലെ നടനെ മലയാള സിനിമ വേണ്ടത്ര ഉപയോഗിച്ചില്ലെന്ന് നടന്‍ ലാലു അലക്സ്. 2020 നവംബറില്‍ ഫിഷ് റോക്ക് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ്സ് തുറന്നത്.

അഭിനയത്തിന്റെ ചെറിയൊരു സ്പാര്‍ക്ക് എന്നിലുള്ളതു കൊണ്ട് ചില റോളുകള്‍ ചെയ്ത് അങ്ങനെ പോകുന്നത്. ലാലു അലക്സ് എന്ന നടനെ പൂര്‍ണമായും ഉപയോഗിച്ചിട്ടില്ലെന്ന് പ്രേക്ഷകര്‍ പറയുന്നെങ്കില്‍ അത് ശരിയാണ്. അദ്ദേഹം പറഞ്ഞു.

എനിക്കും അതു തന്നെയാണ് പറയാനുള്ളത്. എന്റെ ഉള്ളിലുള്ള അഭിനയമെന്ന കഴിവ് എത്രയധികം ഉണ്ട്, എങ്ങനെ വികസിപ്പിച്ചെടുക്കാന്‍ പറ്റും എന്നുള്ളതിന് അതിന് പറ്റിയ കഥാപാത്രങ്ങള്‍ വരികയും സംവിധായകര്‍ വരികയും ചെയ്യുമ്പോള്‍ എനിക്ക് കഴിയും.

പക്ഷെ അതെല്ലാം വന്ന് വീഴണം. അതൊക്കെ സംഭവിക്കാന്‍ വേണ്ടി തത്രപ്പാട് കാണിക്കുന്ന ഒരു അഭിനേതാവ് അല്ല ഞാന്‍. വരുമ്പോള്‍ വരട്ടെ. ഇനി വന്നില്ലേലും കുഴപ്പമില്ല. ഇവിടം വരെ വന്നല്ലോ,” ലാലു അലക്സ് പറയുന്നു.