ഈ അമിത ജനസംഖ്യയുള്ള രാജ്യത്തേക്ക് ഒരു കുട്ടിയെ കൊണ്ടുവരാന്‍ എനിക്ക് ആഗ്രഹമില്ല: കവിത കൗശിക്

 

എഫ് ഐ ആര്‍ എന്ന സീരിയലിലൂടെ ചന്ദ്രമുഖി ചൗതാല എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് കവിത കൗശിക. ് ഇപ്പോള്‍ അവര്‍ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

സ്വന്തം കുട്ടികളെ വളര്‍ത്തണമെന്ന ആഗ്രഹമില്ലെന്നും, അതിന്റെ കാരണവുമാണ് നടി തുറന്നുപറഞ്ഞിരിക്കുന്നത്.

തന്റെ വളര്‍ത്തുപൂച്ചയെയും നായയെയും പരിപാലിക്കാന്‍ സന്തോഷമുണ്ടെന്നും, സ്വന്തം കുട്ടികളെ വളര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് കവിത പറഞ്ഞത്. ‘എനിക്ക് ഒരു പൂച്ചയും നായയും ഉണ്ട്, അവര്‍ എന്റെ കുടുംബമാണ്, ഈ അമിത ജനസംഖ്യയുള്ള രാജ്യത്തേക്ക് ഒരു കുട്ടിയെ കൊണ്ടുവരാന്‍ എനിക്ക് ആഗ്രഹമില്ല.’- എന്നാണ് നടി പറയുന്നത്.

ബിസിനസുകാരനായ റോണിത് ബിസ്വ ആണ് നടിയുടെ ഭര്‍ത്താവ്.എഫ് ഐ ആര്‍ എന്ന സീരിയലിലെ ചന്ദ്രമുഖി ചൗതാല എന്ന കഥാപാത്രത്തിലൂടെയാണ് കവിത പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്.