മറിയമായി നൈലയേയും ജോസായി ചെമ്പനേയും അല്ലാതെ മറ്റാരെയും സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ല: ജോജു ജോര്‍ജ്

ജീവിതത്തില്‍ കിട്ടിയ മഹാഭാഗ്യമാണ് ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രമെന്ന് ജോജു ജോര്‍ജ്. ഒരു അഭിമുഖത്തിനിടെയാണ് താരം ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. മറിയമായി നൈലയേയും ജോസായി ചെമ്പനേയും അല്ലാതെ മറ്റാരെയും സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലെന്നാണ് ജോജു വ്യക്തമാക്കുന്നത്. ചിത്രത്തില്‍ പൊറിഞ്ചുവായാണ് ജോജു എത്തുന്നത്.

പണ്ട് നമ്മള്‍ ത്രില്ലടിച്ച ഒരുപാട് മലയാള സിനിമകളുണ്ട് അത്തരത്തില്‍ ഒരു സിനിമയാണ് പൊറിഞ്ചു മറിയം ജോസെന്നും താരം പറയുന്നു. ഇതി ഇതുപോലൊരു നല്ല സിനിമ ലഭിക്കുമോ എന്ന് പറയാന്‍ പറ്റില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. എണ്‍പതുകളുടെ കഥ പറയുന്ന ചിത്രം കൊടുങ്ങല്ലൂരിലും തൃശൂരിലും ആയാണ് ഷൂട്ട് ചെയ്തത്.

നാലു വര്‍ഷത്തെ ഇടവേളക്ക് ശേഷം ജോഷി ഒരുക്കുന്ന ചിത്രമാണിത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയാണ്. ചാന്ദ് വി ക്രീയേഷന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.