ഇതൊരു ക്വട്ടേഷന്‍ കൊടുക്കുമ്പോലെ, സിനിമ മേഖലയിലുള്ളവര്‍ക്ക് അറിയാം, പക്ഷേ അതാരും സമ്മതിച്ച് തരില്ല: ഭാവന

സൈബര്‍ ആക്രമണങ്ങള്‍ ഒരു ജോലി പോലെയാണെന്ന് നടി ഭാവന. ഒരും കൂട്ടം ആള്‍ക്കാരെ ഇത്തരത്തില്‍ നിയമിക്കുന്നുണ്ട്. ഇക്കൂട്ടര്‍ക്ക് ശമ്പളവും ലഭിക്കുന്നുണ്ടെന്നാണ് തന്റെ അറിവെന്നും ഭാവന പറഞ്ഞു. റിപ്പോര്‍ട്ടറുമായുള്ള അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

കേസ് കൊടുത്താലും ഐഡി ട്രാക്ക് ചെയ്ത് വരുമ്പോള്‍ അവര്‍ അത് ഡിലീറ്റ് ചെയ്ത് പോയിട്ടുണ്ടാവാം. ഇങ്ങനെ ചെയ്യുന്നവരുടെ യഥാര്‍ത്ഥ ഐഡി കണ്ടാല്‍ വളരെ വിശ്വസനീയമായി തോന്നുന്നതാകാം. ഇതൊരു ജോലി പോലെയാണ്.

മുഴുവന്‍ വിവരങ്ങള്‍ എനിക്ക് അറിയില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ അല്ലെങ്കില്‍ സിനിമ മേഖലയിലുളളവര്‍ക്ക് ഇതിനെ പറ്റി അറിയാം എന്നാണ് തോന്നുന്നത്. പക്ഷെ ആരും അത് സമ്മതിച്ച് തരണമെന്നില്ല’, ഭാവന പറഞ്ഞു.

Read more

ഭാവനയുടെ വാക്കുകള്‍:
”സൈബര്‍ ബുളളീയിംഗ് എന്നത് ഞാന്‍ മനസിലാക്കുന്നത് ഇത് ഒരു ജോലി പോലെയാണെന്നാണ്. സോഷ്യല്‍ മീഡിയയില്‍ അല്ലെങ്കില്‍ സിനിമ മേഖലയിലുളളവര്‍ക്ക് ഇതിനെ പറ്റി അറിയാം എന്നാണ് തോന്നുന്നത്. പക്ഷെ ആരും അത് സമ്മതിച്ച് തരണമെന്നില്ല. ഞാന്‍ മനസിലാക്കിയിട്ടുളളത് ഇതൊരു ജോലി പോലെയാണെന്നാണ്. ക്വട്ടേഷന്‍ കൊടുത്ത് ഒരാളെ അറ്റാക്ക് ചെയ്യുന്നതിന് അവര്‍ക്ക് പേയ്‌മെന്റ് ഉണ്ടെന്നാണ് എന്റെ വിവരം. ഇത് നേരിടുന്ന ആളുകള്‍ക്കും വികാരങ്ങളുണ്ട്. നമ്മളാരും യാതൊരു വികാരങ്ങളില്ലാത്ത റോബോട്ട് ഒന്നുമല്ല. എത്രയോ ആള്‍ക്കാര്‍ ഇത്തരത്തിലുളള സൈബര്‍ ആക്രമണങ്ങള്‍ മൂലം മാനസികമായി തളര്‍ന്നു പോകുന്നുണ്ട്.”