ഓരോ കഥാപാത്രവും ഓരോ രീതിയില്‍ പോകുന്നു, അവസാനം  സിനിമ നിര്‍ത്തി ഇറങ്ങിപ്പോകേണ്ടി വന്നു; തുറന്നുപറഞ്ഞ് പ്രിയാമണി

കമ്മിറ്റ് ചെയ്ത സിനിമയില്‍ നിന്ന്  പിന്‍മാറിവേണ്ടി അനുഭവം പങ്കു വെച്ച് നടി  പ്രിയാമണി. കൗമുദി ടിവിയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍.

ഒരു തെലുങ്ക് പ്രോജക്ടില്‍ നിന്ന് പിണങ്ങിപ്പോകുകയായിരുന്നു. ഞാനും വിമലയും ചെയ്ത ഒരു സിനിമയായിരുന്നു. എന്റെ മാനേജരാണ് ഈ സിനിമ  ചെയ്യണമെന്ന് എന്നോട് പറഞ്ഞത്. തുടക്കം തൊട്ട് എന്തൊക്കെയോ ഷൂട്ട് ചെയ്യുന്നുണ്ട്.

Read more

എനിക്കാണെങ്കില്‍ ഒന്നും മനസ്സിലാകുന്നില്ല. എന്നിട്ട് ഞാന്‍ എന്റെ മാനേജരെ വിളിച്ച് പറഞ്ഞു. ഇതെന്താണ് ഷൂട്ട് ചെയ്യുന്നത് എന്ന് ഞാന്‍ ചോദിച്ചു. പറയുന്നത് ഒന്ന്  ഷൂട്ട് ചെയ്യുന്നത് വേറൊന്ന്. കഥാപാത്രത്തിന് ഒരു ഡയറക്ഷനില്ല. ഓരോ കഥാപാത്രവും ഓരോ രീതിയില്‍ പോകുന്നു. എന്റെ കൂടെ അഭിനയിച്ചവര്‍ക്കും ഇതേ ഫീലിംഗ് തന്നെയായിരുന്നു,’ പ്രിയ പറഞ്ഞു .