ഓണ്‍ലൈന്‍ മാധ്യമങ്ങളെ പരിഹസിച്ച് ഗീതു മോഹന്‍ദാസ്; ഒപ്പംകൂടി പാര്‍വതിയും

Advertisement

ഐഎഫ്എഫ്‌കെ വേദിയില്‍ നടി പാര്‍വതി നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ പ്രതികരണവുമായി നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഗീതുവിന്റെ പ്രതികരണം.

ഒരു സിനിമയിലെ കണ്ടന്റിനെക്കുറിച്ച് പാര്‍വതി നടത്തിയ പരാമര്‍ശങ്ങള്‍ ഇന്ത്യ കണ്ട ഏറ്റവും നല്ല ന്ടന്മാരില്‍ ഒരാളായ മമ്മൂട്ടിക്കെതിരായ വിമര്‍ശനം എന്ന തരത്തില്‍ മാധ്യമങ്ങള്‍ എരിവും പുളിയും ചേര്‍ത്തെന്ന് ഗീതു മോഹന്‍ദാസ് കുറ്റപ്പെടുത്തി.

പാര്‍വതിക്കെതിരെ നടക്കുന്ന ഫാന്‍സ് ആക്രമണങ്ങളെക്കുറിച്ചും ഗീതു മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇത്തരം ആക്രമണങ്ങള്‍ സൈബര്‍ അബ്യൂസിന്റെ ഗണത്തില്‍പ്പെടുന്നതാണെന്ന് ഓര്‍ത്താല്‍ നന്നെന്നും ഗീതു പറഞ്ഞു. അവരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ.

WCC special screening of KASABA !!!!!

To the innumerable online media who are constatly seeking yellow page scoop! Hope I got your attention!

Thank you for spicing up the ‘response’ by my friend Parvathy regarding the content of a film, into ‘criticism’ against one of India’s finest actors.

Thank you dear fans for believing these yellow pages and believeing them when they made a cock out of mutton! They got their online hits and engagement and they have made their money.. just wow!

Please be informed that the constant trolling can be interpreted as ‘cyber abuse’.. Please be informed dear ones!
To the yellow pages.. I have to quote a popular dialouge from a very popular film doing the iffk circles.. Djam says

” I piss on everyone who hates music and freedom”

Here is your next headline … have a field day!

WCC special screening of KASABA !!!!!To the innumerable online media who are constatly seeking yellow page scoop! Hope…

Posted by Geetu Mohandas on Tuesday, 12 December 2017

ഗീതു മോഹന്‍ദാസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കണ്ടന്റ് അതേപടി പകര്‍ത്തി പാര്‍വതി എന്നുള്ള സ്ഥലത്ത് ഞാന്‍ എന്ന് ചേര്‍ത്ത് പാര്‍വതിയും ഇത് പോസ്റ്റ് ചെയ്തിട്ടുണ്ട്.

https://www.facebook.com/OfficialParvathy/posts/1553038391477365