അവന്‍ പറഞ്ഞ അക്കാര്യം ശരിയല്ല, അതൊന്നും എന്റെ കൈയിലില്ല: വിനീത് ശ്രീനിവാസന്‍

ധ്യാന്‍ ശ്രീനിവാസന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ക്ക് വിനീത് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്് ഒരു അഭിമുഖത്തില്‍, തന്റെ ചേട്ടനായ വിനീത് ശ്രീനിവാസന്റെ കയ്യില്‍ നിന്നും കുറെ പൈസ വാങ്ങിയിട്ടുണ്ടെന്നും അതിനെല്ലാം തന്നെ വിനീത് ശ്രീനിവാസന്‍ കണക്ക് സൂക്ഷിച്ചിട്ടുണ്ടെന്നും ധ്യാന്‍ പറഞ്ഞിരുന്നു.

ധ്യാന്‍ പറഞ്ഞ ഇക്കാര്യം തെറ്റാണെന്നാണ് വിനീത് ശ്രീനിവാസന്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. ബിഹൈയിന്‍ഡ് വുഡ്‌സ് അവാര്‍ഡ് വേദിയില്‍ വെച്ചാണ് വിനീത് ഇക്കാര്യം പറഞ്ഞത്.

‘കണക്ക് സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ ആ പൈസ എന്റെ കയ്യില്‍ ഉണ്ടാകില്ലേ, അങ്ങനെ കണക്കൊന്നും എന്റെ കയ്യില്‍ ഇല്ല. അവന്‍ വാങ്ങിയ കാശിന് ഒരു കയ്യും കണക്കും ഇല്ല’, വിനീത് ശ്രീനിവാസന്‍ പറഞ്ഞു. ധ്യാനെ വെച്ച് ഇനി സിനിമ എടുക്കുമോ എന്ന ചോദ്യത്തിന് താന്‍ എഴുതുന്ന കഥക്ക് ആരാണോ ചേരുന്നത്, അവര്‍ സിനിമയിലേക്ക് വരും എന്ന് മാത്രമേയുള്ളു എന്നും വിനീത് കൂട്ടിച്ചേര്‍ത്തു.

പ്രകാശന്‍ പറക്കട്ടെയാണ് ധ്യാനിന്റെ പുതിയ ചിത്രം. അദ്ദേഹം ഒരുക്കിയ തിരക്കഥയില്‍ ഷഹാദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. മാത്യു തോമസ്, ദിലീഷ് പോത്തന്‍, നിഷ സാരംഗ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂണ്‍ 17ന് ചിത്രം തിയറ്ററുകളിലെത്തും.