എന്റെ ബീനക്ക് കോവിഡ്, റൂം ക്വാറന്റൈനില്‍ ഇരുന്നാല്‍ മാറുമെന്ന് കരുതി, എന്നാല്‍..: മനോജ് കുമാര്‍

നടി ബീന ആന്റണിക്ക് കോവിഡ് പൊസിറ്റീവ്. നടനും ഭര്‍ത്താവുമായ മനോജ് കുമാര്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയത്. എന്റെ ബീന ഹോസ്പിറ്റിലലില്‍.. കോവിഡ്.. ഞാനും അവളും അനുഭവിക്കുന്ന വേദനകള്‍.. എന്ന ക്യാപ്ഷനോടെ പങ്കുവച്ച വീഡിയോയിലൂടെയാണ് മനോജ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ലോക്ഡൗണിന് മുമ്പ് ഒരു സീരിയലിന്റെ ഷൂട്ടിംഗിനായി പോയപ്പോള്‍ അവിടെയൊരാള്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു. അതിന് ശേഷമാണ് ബീനയ്ക്കും പോസിറ്റീവായത് എന്ന് മനോജ് വീഡിയോയില്‍ പറഞ്ഞു. തൊണ്ടവേദനയും, ശരീരവേദനയും ആയിട്ടായിരുന്നു തുടക്കം.

അതിനു ശേഷമാണ് പരിശോധിച്ചത്, അതോടെയാണ് പോസിറ്റീവാണെന്ന് അറിഞ്ഞത്. സഹോദരിക്കും കുട്ടിക്കും കുറച്ചു ദിവസം മുമ്പ് പോസിറ്റീവായിരുന്നു, അവര്‍ റൂം ക്വാറന്റൈനില്‍ ഇരുന്ന് രോഗം മാറിയിരുന്നു. ബീനയും അതുപോലെ റൂം ക്വാറന്റൈനില്‍ ഇരുന്ന് മാറുമെന്ന് കരുതി.

Read more

പക്ഷെ ഓക്‌സിമീറ്റര്‍ വെച്ച് നോക്കിയപ്പോള്‍ ഓക്‌സിജന്‍ കുറയുന്നതായി തോന്നി, ചുമയും ക്ഷീണവുമുണ്ടായിരുന്നു, ബന്ധത്തിലുള്ള ഡോക്ടര്‍ പറഞ്ഞത് അനുസരിച്ച് ഇഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും മനോജ് വീഡിയോയിലൂടെ പറഞ്ഞു.