ഭാസിക്കുട്ടന്‍ തല്ലിപ്പൊളിയാണ്, അവന്‍ എന്ത് ചെയ്താലും എനിക്കറിയാം.. ഭാവന തല്ലുകൊള്ളിത്തരത്തിന് കൂടെ നില്‍ക്കുന്ന സുഹൃത്ത്: ആസിഫ് അലി

ശ്രീനാഥ് ഭാസിയും ഭാവനയുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് പറഞ്ഞ് നടന്‍ ആസിഫ് അലി. ഭാസി തല്ലിപ്പൊളിയാണ്, അവനെ ഏറ്റവും കൂടുതല്‍ മനസിലാക്കുന്ന ആള്‍ താനാണ്. എന്നാല്‍ ഭാവനയുമായി ‘നിറം’ സിനിമയിലെ എബിയും സോനയും പോലുള്ളൊരു ബന്ധമാണ് എന്നാണ് ആസിഫ് അലി പറയുന്നത്.

ഭാസിക്കുട്ടന്‍ തല്ലിപ്പൊളിയാണ്. ഭാസിയെ ഏറ്റവും കൂടുതല്‍ മനസിലാക്കുന്ന ആള്‍ താനാണെന്ന് തോന്നുന്നു. ഭാസി എന്ത് ചെയ്താലും അത് എന്തുകൊണ്ടാണെന്ന് തനിക്ക് അറിയാം. ഭാസിയെ പോലെ അവന്‍ മാത്രമേയുള്ളു. ‘ബിടെക്’ സിനിമ ചെയ്യുന്ന സമയത്ത് തന്റെ ജോലി ആയിരുന്നു അവനെ ഷൂട്ടിംഗിന് കൊണ്ടുപോവുക എന്നത്.

കാരണം അവന്‍ തന്റടുത്ത് ദേഷ്യപ്പെടില്ലെന്ന് ആ ലൊക്കേഷനില്‍ എല്ലാവര്‍ക്കും അറിയാം. ബാക്കി ആര് വിളിച്ചാലും അവന്‍ ചീത്ത പറയുകയൊക്കെ ചെയ്യും. താന്‍ റൂമില്‍ ചെന്ന് ‘ഭാസിക്കുട്ടാ ഭാസിക്കുട്ടാ’ എന്ന് വിളിച്ചാല്‍ എഴുന്നേറ്റ് ലൊക്കേഷനിലേക്ക് വരും. ശരിക്കും ആളൊരു പാവമാണ്.

എന്നാല്‍ അവനെ കുറിച്ച് ആളുകള്‍ക്ക് പലപ്പോഴുമുള്ള പിക്ചര്‍ വേറെ രീതിയിലാണ്. എന്നാല്‍ ഭാവന കോളേജിലൊക്കെ ഉള്ള പോലെ എന്ത് തല്ലുകൊള്ളിത്തരത്തിനും കൂടെ നില്‍ക്കുന്ന സുഹൃത്ത് ആണെന്ന് ആസിഫ് പറയുന്നു. നമ്മുക്ക് കോളേജിലൊക്കെ ചില സുഹൃത്തുക്കള്‍ ഉണ്ടാവില്ലേ.

Read more

എന്ത് തല്ലുകൊള്ളിത്തരം കാണിച്ചാലും കൂടെ നില്‍ക്കുന്നവര്‍. അങ്ങനെ ഒരു സുഹൃത്താണ് ഭാവന. നിറത്തിലെ എബിയും സോനയും പോലെ ഒരുമിച്ചു കളിച്ചു വളര്‍ന്നു വന്നവരെ പോലെ തോന്നാറുണ്ട്. അങ്ങനെ ഒരു വൈബാണ് തങ്ങള്‍ തമ്മില്‍. അത് എപ്പോഴും അങ്ങനെയാണ്. തന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് ഭാവന എന്നുമാണ് ആസിഫ് ഒരു അഭിമുഖത്തില്‍ പ്രതികരിക്കുന്നത്.