പൃഥ്വിരാജ് ഒരു ഫോട്ടോസ്റ്റാറ്റ് മെഷീന്‍, ഉടന്‍ ഹോളിവുഡിലെത്തും, അത്രയ്ക്കും പ്രൊഫഷണല്‍: അല്‍ഫോണ്‍സ് പുത്രന്‍

ഏറെ ഹൈപ്പോടെ വന്ന ചിത്രമായിരുന്നെങ്കിലും അല്‍ഫോണ്‍സ് പുത്രന്‍-പൃഥ്വിരാജ് കോംമ്പോയില്‍ എത്തിയ ‘ഗോള്‍ഡ്’ തിയേറ്ററില്‍ പരാജയമായിരുന്നു. ഇതേ തുടര്‍ന്ന് ഒരുപാട് വിമര്‍ശനങ്ങളും സംവിധായകന് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിന്റെ അഭിനയ മികവിനെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഇപ്പോള്‍.

ഡയലോഗുകള്‍ പഠിക്കുന്ന കാര്യത്തില്‍ പൃഥ്വി ഒരു ഫോട്ടോസ്റ്റാറ്റ് മെഷീനാണ് എന്നാണ് സംവിധായകന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ഇതിനോടൊപ്പം പൃഥ്വിയുടെ തനിക്ക് ഇഷ്ടപ്പെട്ട സിനിമകള്‍ ഏതൊക്കെയാണെന്നും സംവിധഥായകന്‍ പങ്കുവച്ചിട്ടുണ്ട്. ഗോള്‍ഡിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ചാണ് അല്‍ഫോണ്‍സിന്റെ കുറിപ്പ്.

”ഡയലോഗ് പഠിക്കുമ്പോള്‍ പൃഥ്വിരാജ് ഒരു ഫോട്ടോസ്റ്റാറ്റ് മെഷീന്‍ പോലെയാണ്. അഭിനയിക്കുന്ന സമയത്ത് ആറ് അഭിനേതാക്കളുടെ എങ്കിലും ഡയലോഗ് തിരുത്തിക്കൊടുത്തത് ഞാനോര്‍ക്കുന്നു. വളരയെധികം പ്രൊഫഷണലാണ് അദ്ദേഹം. ഉടന്‍ ഹോളിവുഡിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.”

”ഹിന്ദി, തമിഴ് സിനിമകള്‍ക്ക് അദ്ദേഹത്തിന്റെ ശക്തിയെ കുറിച്ച് അറിയാം. മൊഴി, കനാ കണ്ടേന്‍, ഇന്ത്യന്‍ റുപ്പി, നന്ദനം, ക്ലാസ്‌മേറ്റ്‌സ് എന്നിവയാണ് രാജുവിന്റെ ഇഷ്ടപ്പെട്ട സിനിമകള്‍. തനി തങ്കം…” എന്നാണ് അല്‍ഫോണ്‍സ് പുത്രന്റെ കുറിപ്പ്.

നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. ‘ഒന്ന് ഉഴിഞ്ഞിടേണ്ടി വരുമോ’ എന്ന കമന്റിന് ‘ഉഴിഞ്ഞിട്ടോളൂ’ എന്നാണ് സംവിധായകന്റെ മറുപടി. അതേസമയം, കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 1ന് ആയിരുന്നു ഗോള്‍ഡ് തിയേറ്ററുകളില്‍ എത്തിയത്.

View this post on Instagram

A post shared by Alphonse Puthren (@puthrenalphonse)

Read more