നീണ്ട 15 വർഷങ്ങൾക്ക് ശേഷം സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ് നടി അദിതി റാവു ഹൈദരി. വിജയ് ബാബുവിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ ചിത്രം കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്ഫോം വഴിയാണ് റിലീസ് ചെയ്തത്.
പതിനഞ്ച് വര്‍ഷം മുമ്പ് മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത പ്രജാപതി എന്ന ചിത്രത്തിലൂടെയാണ് നടി മോളിവുഡിലേക്ക് എത്തിയത്. പ്രജാപതിയില് ഒരു നര്‍ത്തകി എന്ന നിലയില്‍ വന്നു മറയുന്ന ഒരു കഥാപാത്രമായിരുന്നു അതിഥി ചെയ്തത്.
അത് തന്റെ ആദ്യ സിനിമയാണെന്നോ സിനിമയില്‍ താന്‍ അഭിനയിച്ചു എന്നോ അതുകൊണ്ടു പറയാനാവില്ല എന്ന് നടി പറയുന്നു. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യ പറഞ്ഞത്.
ഒരു നടി എന്ന നിലയില്‍ ഞാന്‍ ആദ്യം ചെയ്യുന്ന മലയാള സിനിമയാണ് സൂഫിയും സുജാതയുമെന്ന് അദിഥി റാവു പറയുന്നു.
Read more
പ്രജാപതിയില് സാവിത്രി എന്ന കഥാപാത്രമായിട്ടാണ് അദിഥി എത്തിയത്. 2006-ലായിരുന്നു സിനിമ പുറത്തിറങ്ങിയത്.