അയാളുടെ മുന്നില്‍ നഗ്നയായി നില്‍ക്കാന്‍ എന്നോട് ആവശ്യപ്പെട്ടു; സംവിധായകന് എതിരെ നടി

Advertisement

ബോളിവുഡ്  സംവിധായകൻ സാജിദ് ഖാനെതിരെ വെളിപ്പെടുത്തലുമായി മോഡലും നടിയുമായ പോള രംഗത്ത്. ഹൗസ്ഫുള്‍  സിനിമയില്‍ റോള്‍ ലഭിക്കാന്‍ തന്റെ മുന്നില്‍ നഗ്നയായി നില്‍ക്കാന്‍ സാജിദ് ഖാന്‍ ആവശ്യപ്പെട്ടുവെന്നാണ് നടിയുടെ  തുറന്നുപറച്ചില്‍.

സാജിദ് ഖാനെതിരെ മീടൂ ആരോപണം ഉയര്‍ന്നപ്പോള്‍ തനിക്ക് ഇക്കാര്യം തുറന്നു പറയാന്‍ ധൈര്യമുണ്ടായിരുന്നില്ലെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറീസിലൂടെ ഇവര്‍ പറയുന്നു.

‘ അയാള്‍  മോശമായി സംസാരിച്ചു,  സ്പര്‍ശിക്കാന്‍ ശ്രമിച്ചു. ഹൗസ്ഫുള്‍ എന്ന സിനിമയില്‍ ഒരു റോള്‍ ലഭിക്കാനായി മുന്നില്‍ വെച്ച്‌ വസ്ത്രങ്ങള്‍ അഴിക്കാനും ആവശ്യപ്പെട്ടു,’ അവർ  ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.