കോവിഡില്ല, വാര്‍ത്തകള്‍ നിഷേധിച്ച് നടി ലെന

Advertisement

കോവിഡ് പൊസിറ്റീവാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് നടി ലെന. സിനിമാ ചിത്രീകരണത്തിന് ശേഷം ബ്രിട്ടനില്‍ നിന്നും തിരിച്ചെത്തിയ താരത്തിന് ബാംഗ്ലൂരുവില്‍ വെച്ച് നടന്ന ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ തനിക്ക് കോവിഡ് ഇല്ലെന്ന് പ്രതികരിച്ചിരിക്കുകയാണ് ലെന.

ലണ്ടനില്‍ നിന്നും തിരിച്ചു വരുമ്പോള്‍ തന്നെ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി കോവിഡ് നെറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു. യുകെയില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള പ്രത്യേക കോവിഡ് മാനദണ്ഡപ്രകാരം ബംഗ്ലൂരുവിലെ ആശുപത്രിയില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നും സുരക്ഷിതയാണെന്നും ലെന സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. ഫൂട്പ്രിന്റ്സ് ഓണ്‍ ദ വാട്ടര്‍ എന്ന സിനിമയുടെ ഷൂട്ടിംഗിന് ശേഷം ബ്രിട്ടനില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്നു ലെന.

കേരളത്തിലേക്കുള്ള കണക്ടിങ് ഫ്‌ളൈറ്റില്‍ കയറുന്നതിന് വേണ്ടിയാണ് താരം ബംഗ്ലൂരുവില്‍ ഇറങ്ങിയത്. ബംഗ്ലൂരു മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രോമ കെയര്‍ സെന്ററിലെ ഐസലേഷനിലാണ് ലെന ഇപ്പോള്‍. പൂനയിലെ വൈറോറളി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്കായി സാമ്പിളുകള്‍ അയച്ചിട്ടുണ്ട്.

നഥാലിയ ശ്യാം സംവിധാനം ചെയ്യുന്ന ബ്രിട്ടീഷ്- ഇന്ത്യന്‍ ചിത്രമാണ് ഫൂട്പ്രിന്റ്സ് ഓണ്‍ ദ വാട്ടര്‍. നിമിഷ സജയന്‍, ആദില്‍ ഹുസൈന്‍, ഇംഗ്ലീഷ് താരം അകീല്‍ അന്റോണിയോ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ബ്രിട്ടനിലാണ് നടന്നത്. ആദില്‍ ഹുസൈന്റെ രണ്ടാം ഭാര്യ ആയാണ് ലെന ചിത്രത്തില്‍ വേഷമിടുന്നത്.

 

View this post on Instagram

 

A post shared by Lena Kumar (@lenasmagazine)