നിവിന്‍, ഫഹദ്, ദുല്‍ഖര്‍ ഒക്കെ ഓരോ ടീം ഉണ്ടാക്കി അവര്‍ക്കിഷ്ടമുള്ള ചിത്രങ്ങള്‍ ബാക് ടു ബാക് ചെയ്യുകയാണ്, പക്ഷേ ഞാനിതു വരെ സിനിമയെ ബിസിനസായി കണ്ടിരുന്നില്ല: അജ്മല്‍ അമീര്‍

Advertisement

‘പ്രണയകാലം’ എന്ന ആദ്യ മലയാള സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് അജ്മല്‍ അമീര്‍. തമിഴിലും തെലുങ്കിലും ഏറെ സജീവമായ താരം മലയാളത്തിലേക്ക് തിരിച്ചു വരാനായി കാത്തിരിക്കുകയാണ്. നായക വേഷം വേണമെന്ന നിര്‍ബന്ധമില്ല, നല്ല തിരക്കഥ ലഭിച്ചാല്‍ മലയാളത്തിലേക്ക് തിരിച്ചു വരും എന്നാണ് അജ്മല്‍ പറയുന്നത്.

ഇതേവരെ ഒരു സിനിമ പ്രൊജക്ടാക്കാന്‍ താന്‍ ഇറങ്ങിയിരുന്നില്ല എന്നാല്‍ ഒരു ടീം ഉണ്ടാക്കി സിനിമയ്ക്കായി കൂടുതല്‍ എഫര്‍ട്ട് ഇട്ട് ഇറങ്ങാന്‍ പോവുകയാണെന്നും അജ്മല്‍ മാതൃഭൂമിയോട് പറഞ്ഞു. അഭിനേതാക്കള്‍ ഒരു സിനിമയ്ക്കായി നന്നായി പരിശ്രമിക്കാറുണ്ട്. എന്നാല്‍ താനിതു വരെ സിനിമയെ ബിസിനസായി കണ്ടിരുന്നില്ലെന്നും അജ്മല്‍ പറയുന്നത്.

”മലയാളത്തിലും തമിഴിലും അഭിനേതാക്കള്‍ നേരിട്ട് ഇറങ്ങിയാണ് ഒരു പ്രൊജക്ടാക്കുന്നത്. മലയാളത്തില്‍ നിവിന്‍, ഫഹദ്, ദുല്‍ഖര്‍ ഒക്കെ ഓരോ ടീം ഉണ്ടാക്കി അവര്‍ക്കിഷ്ടമുള്ള ചിത്രങ്ങള്‍ ബാക് ടു ബാക് ചെയ്യുകയാണ്. പക്ഷേ ഞാനിതു വരെ സിനിമയെ ബിസിനസായി കണ്ടിരുന്നില്ല.”

”എനിക്ക് വരുന്ന വേഷങ്ങള്‍ ചെയ്യുന്നു എന്നല്ലാതെ മറ്റൊന്നും ആലോചിക്കാറില്ല. എന്നാല്‍ ഇപ്പോള്‍ ഞാന്‍ തന്നെ എനിക്കൊരു ടീം ഉണ്ടാക്കി ഞങ്ങള്‍ പ്ലാന്‍ ചെയ്ത്, അതിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇനി സിനിമയ്ക്കായി എഫര്‍ട്ട് ഇട്ട് ഇറങ്ങാന്‍ തന്നെയാണ് തീരുമാനം” എന്നാണ് അജ്മലിന്റെ വാക്കുകള്‍.