നടിക്കൊപ്പം രാത്രി പങ്കിട്ടുവെന്ന് വാര്‍ത്ത, ഷൂട്ടിംഗ് ലൊക്കേഷനില്‍ വന്ന് പൊലീസ് അറസ്റ്റ് ചെയ്തു..: ഷാരൂഖ് ഖാന്‍

ഷൂട്ടിംഗ് ലൊക്കേഷനില്‍ പൊലീസ് എത്തി അറസ്റ്റ് ചെയ്ത് ജയിലില്‍ കിടക്കേണ്ടി വന്നതിനെ കുറിച്ച് പറഞ്ഞ് നടന്‍ ഷാരൂഖ് ഖാന്‍. തന്നെ കുറിച്ച് മോശം വാര്‍ത്ത എഴുതിയ പത്രപ്രവര്‍ത്തകനെയാണ് ഷാരൂഖ് ഓഫീസില്‍ കയറി പെരുമാറിയത്. വളരെ വൃത്തികെട്ട ചെറിയ ജയിലിലാണ് തന്നെ പാര്‍പ്പിച്ചത് എന്നാണ് ഷാരൂഖ് പറയുന്നത്.

നായികയേയും ഷാരൂഖ് ഖാനേയും നായികയുടെ ഭര്‍ത്താവ് കൂടിയായ സംവിധായകന്‍ ഹോട്ടല്‍ മുറിയില്‍ ഒരുമിച്ച് രാത്രി പങ്കിടാന്‍ വിട്ടുവെന്നായിരുന്നു വാര്‍ത്ത. തന്നെയത് വല്ലാതെ അസ്വസ്ഥനാക്കി. തന്റെ തുടക്കകാലമാണ്. എല്ലാ വാര്‍ത്തകളോടും പ്രതികരിക്കുമായിരുന്നു. അന്ന് ഭാഗ്യത്തിന് സോഷ്യല്‍ മീഡിയയില്ലായിരുന്നു.

തനിക്ക് നല്ല ദേഷ്യം വന്നു. ആ പത്രത്തിന്റെ എഡിറ്ററെ വിളിച്ചു. നീയാണോ ഇതെഴുതിയതെന്ന് ചോദിച്ചു. അതൊരു തമാശയായി കണ്ടുകൂടെ എന്നായിരുന്നു അയാളുടെ മറുപടി. തമാശ തോന്നുന്നില്ലെന്ന് താന്‍ പറഞ്ഞു. അവരുടെ ഓഫീസില്‍ പോയി. വളരെ മോശമായി തന്നെ പെരുമാറി. ഈ സംഭവത്തിന് ശേഷം ഷൂട്ടിംഗ് ലൊക്കേഷനില്‍ പൊലീസ് വന്ന് തന്നെ അറസ്റ്റ് ചെയ്തു.

അത് വളരെ ചെറിയൊരു ജയിലായിരുന്നു. മനുഷ്യ വിസര്‍ജ്യമുണ്ടായിരുന്നു അവിടെ. അത് കണ്ടതും താന്‍ എന്നെ വിടൂവെന്ന് പറഞ്ഞ് അപേക്ഷിച്ചു. താനിത് ഒരിക്കലും ആവര്‍ത്തിക്കില്ലെന്നും പറഞ്ഞു. സ്റ്റേഷനില്‍ വച്ച് തനിക്ക് ഒരു ഫോണ്‍ കോള്‍ ചെയ്യാന്‍ അനുവാദം നല്‍കിയപ്പോള്‍ താന്‍ ചെയ്തത് ആ റിപ്പോര്‍ട്ടറെ വിളിക്കുകയായിരുന്നു.

Read more

വൈകിട്ടോടെ തനിക്ക് ജാമ്യം ലഭിച്ചു. സ്റ്റേഷനില്‍ നിന്നും താന്‍ നേരെ പോയത് ആ റിപ്പോര്‍ട്ടറുടെ വീട്ടിലേക്കായിരുന്നു. അയാളുടെ വീടിന് പുറത്ത് നിന്നൊരു സിഗരറ്റ് വലിച്ചു. തന്നെ അയാള്‍ കണ്ടെന്നു ഉറപ്പു വരുത്തിയ ശേഷം താന്‍ തിരികെ പോന്നു എന്നാണ് നെറ്റ്ഫ്ളിക്സിനായി ഡേവിഡ് ലെറ്റര്‍മാന് നല്‍കിയ അഭിമുഖത്തില്‍ ഷാരൂഖ് പറയുന്നത്.