ആ നിർമ്മാതാവ് എന്റെ മുഖത്ത് നോക്കി പറഞ്ഞത് “അവരെ നോക്കൂ, ഒരു നായികയെ പോലെ ഉണ്ടോ”എന്ന്: വിദ്യ ബാലൻ

Advertisement

ബോളിവുഡിൽ കരിയറിന‍്റെ ഉന്നതിയിലേക്കുള്ള നടി വിദ്യ ബാലന്റെ പ്രയാണം അത്ര എളുപ്പമായിരുന്നില്ല. അതിനെ കുറിച്ച് തുറന്നു പറയുകയാണ് വിദ്യ. കരിയറിന‍്റെ ആദ്യഘടത്തിൽ നിരവധി പരിഹാസങ്ങൾക്കും അപമാനങ്ങൾക്കും ഇരയായി. അത്തരമൊരു അനുഭവം നടി പങ്കുവെച്ചു.

ഒരു തമിഴ് നിർമ്മാതാവ് തന്റെ മുഖത്തു നോക്കി പറഞ്ഞതിനെ കുറിച്ച് വിദ്യ പറയുന്നു, “അവരെ നോക്കൂ, ഒരു നായികയെ പോലെ ഉണ്ടോ” എന്നായിരുന്നു നിർമ്മാതാവിന്റെ പരാമർശം.

“ഭംഗിയില്ലെന്ന് എനിക്ക് തന്നെ തോന്നി. കണ്ണാടിയിൽ എന്നെ കാണുന്നത് പോലും ഇഷ്ടപ്പെട്ടില്ല. കാരണം കാണാൻ ഭംഗിയില്ലെന്നായിരുന്നു ഞാൻ വിശ്വസിച്ചത്. ഒരുപാട് കാലം ഞാൻ അങ്ങനെ തന്നെ വിശ്വസിച്ചു.

ആ മനുഷ്യനോട് ക്ഷമിച്ചില്ല. പക്ഷേ, ഇന്ന് എനിക്ക് സന്തോഷമുണ്ട്. ഞാൻ എങ്ങനെയാണോ ആ രീതിയിൽ എന്നെ ഇഷ്ടപ്പെടാൻ പഠിച്ചിരിക്കുന്നു”.