ഥോറിന്റെ ചുറ്റിക ഹനുമാന്റെ ഗദ, അയണ്‍ മാന്റെ പടച്ചട്ട മഹാഭാരതത്തിലെ കര്‍ണന്റെ; താരതമ്യവുമായി കങ്കണ

വേദങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് അവഞ്ചേഴ്സ് സിനിമകളെന്ന് നടി കങ്കണ റണൗത്ത്. അയണ്‍ മാന്റെ പടച്ചട്ട മഹാഭാരതത്തിലെ കര്‍ണന്റെ പടച്ചട്ടയുമായും ഥോറിന്റെ ചുറ്റിക ഹനുമാന്റെ ഗദയുമായും കങ്കണ താരതമ്യപ്പെടുത്തി.

സൂപ്പര്‍ഹീറോ സിനിമകളുടെ ‘ദൃശ്യ വീക്ഷണം’ വ്യത്യസ്തമായിരിക്കാം, എന്നാല്‍ നമ്മുടെ വേദങ്ങളില്‍ നിന്ന് വളരെയധികം പ്രചോദിപ്പിക്കപ്പെട്ടാണ് ഈ സൂപ്പര്‍ഹീറോ കഥകളുടെ ഉത്ഭവം. അവരും ഈ വസ്തുത അംഗീകരിക്കുന്നുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ കങ്കണ പറഞ്ഞു.

ഇതുപോലെ, തനിക്കും യഥാര്‍ത്ഥമായ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും എന്തുകൊണ്ടാണ് പാശ്ചാത്യരില്‍ നിന്നുള്ള പ്രചോദനത്തില്‍ നമ്മള്‍ ഒതുങ്ങി നില്‍ക്കുന്നതെന്നും കങ്കണ ചോദിക്കുന്നു.

Read more

സ്പൈ ത്രില്ലര്‍ ധാക്കഡാണ് കങ്കണയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഈ ചിത്രത്തനെ ജെയിംസ് ബോണ്ട് ചിത്രങ്ങളുമായി താരതമ്യപ്പെടുത്തിയ കങ്കണയുടെ പ്രസ്താവന ഏറെ ശ്രദ്ധ നേടിയിരുന്നു. രസ്‌നീഷ് ഘാ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 20 ന് റിലീസ് ചെയ്യും.