സല്‍മാന്‍ കുടുംബത്തിലെ മരുമകളാവാന്‍ സൊനാക്ഷി സിന്‍ഹ? ബോളിവുഡില്‍ മറ്റൊരു താരവിവാഹം കൂടി

ബോളിവുഡില്‍ മറ്റൊരു താരവിവാഹം ഒരുങ്ങുന്നു. നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് മാധ്യമങ്ങളില്‍ നിറയുന്നത്. സല്‍മാന്‍ ഖാന്റെ കുടുംബത്തിലേക്കാണ് താരം മരുമകളായി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സല്‍മാന്റെ ബന്ധുവായ ബണ്ടി സജ്‌ദെഹ് ആണ് വരന്‍. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സല്‍മാന്റെ സഹോദരന്‍ സോഹൈല്‍ ഖാന്റെ ഭാര്യ സീമ ഖാന്റെ സഹോദരനാണ് സജ്‌ദെഹ്.

സല്ലുവിന്റെ കുടുംബവുമായി മാത്രമല്ല ബോളിവുഡ് താരങ്ങളുമായും വളരെ അടുത്ത ബന്ധമാണ് ഇയാള്‍ക്കുള്ളത്. ഒരു പിആര്‍ ഏജന്‍സി നടത്തി വരുകയാണ് ബണ്ടി സജ്‌ദെഹ്. ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ പിആര്‍ വര്‍ക്കുകള്‍ ചെയ്യുന്നത് ഇദ്ദേഹത്തിന്റെ ഏജന്‍സിയാണെന്നും പറയപ്പെടുന്നുണ്ട്.

ബണ്ടിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ കോഹ്ലിയ്‌ക്കൊപ്പമുളള ചിത്രം പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ വിവാഹത്തെ കുറിച്ച് താരമോ ബന്ധപ്പെട്ടവരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബോളിവുഡ് താരങ്ങളായ ശത്രുഘ്‌നന്‍ സിന്‍ഹ, പൂനം സിന്‍ഹ എന്നിവരുടെ മകളാണ് സൊനാക്ഷി. കാകുഡ ആണ് സൊനാക്ഷിയുടെ ഏറ്റവും പുതിയ ചിത്രം.