ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ പ്രശംസിച്ച് ഇംഗ്ലണ്ട് മുൻ താരം മാർക്ക് രാംപ്രകാശ്. മികച്ച നേതൃത്വ പാടവം പ്രകടിപ്പിക്കുക മാത്രമല്ല, പ്രശസ്തരായ ‘ഫാബ് ഫോർ’ വിരാട് കോഹ്‌ലി, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൺ എന്നിവരുടെ പാരമ്പര്യം തുടരാൻ തയ്യാറാണെന്ന് ഗിൽ തെളിയിച്ചെന്ന് മാർക്ക് പറഞ്ഞു. ഇംഗ്ലണ്ടിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഗിൽ അസാധാരണമായ ഫോമിലാണ്.
ദി ഗാർഡിയനിലെ ഒരു കോളത്തിൽ, രാംപ്രകാശ് ഗില്ലിന്റെ സമീപകാല പ്രകടനങ്ങളെയും നേതൃത്വത്തെയും പ്രശംസിച്ചുകൊണ്ട് പറഞ്ഞു: “അദ്ദേഹത്തിന്റെ സഹിഷ്ണുത, കഴിവ്, റൺസിനു വേണ്ടി മാത്രമല്ല, ഒരു യുവ ടീമിന്റെ പുതിയ ക്യാപ്റ്റനെന്ന നിലയിൽ മാതൃകയായി നയിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം എന്നിവ നാം അംഗീകരിക്കണം.”
എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാം ടെസ്റ്റിൽ, ആദ്യ ഇന്നിംഗ്സിൽ മികച്ച ഡബിൾ സെഞ്ച്വറി (269) നേടിയ ഗിൽ രണ്ടാം ടെസ്റ്റിൽ 161 റൺസ് നേടി. ലീഡ്സിൽ നടന്ന ആദ്യ ടെസ്റ്റിൽ 147 റൺസ് നേടിയതിന് ശേഷമാണിത്. രണ്ട് മത്സരങ്ങളിൽ നിന്നായി 585 റൺസ് എന്ന മികച്ച സ്കോർ താരം നേടി.
Read more
“ഫാബ് ഫോർ- വിരാട് കോഹ്‌ലി, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൺ എന്നിവർ ആധിപത്യം പുലർത്തുന്ന ഒരു യുഗത്തിന്റെ സമാപനത്തിലേക്ക് നമ്മൾ അടുക്കുകയാണ്. അവരുടെ സ്ഥാനത്ത് എത്താൻ കഴിവുള്ള കളിക്കാരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ആ റോൾ ഏറ്റെടുക്കാൻ തനിക്ക് കഴിയുമെന്ന് ഗിൽ തെളിയിച്ചിട്ടുണ്ട്, പരമ്പരാഗത രീതിയിൽ, എല്ലാ ഫോർമാറ്റുകളിലും അദ്ദേഹം മികവ് പുലർത്തുന്നു, അസാധാരണമായ പൊരുത്തപ്പെടുത്തൽ കാണിക്കുന്നു. അതും ക്ലാസിക് സാങ്കേതികതയിൽ ശക്തമായ അടിത്തറയിട്ടുകൊണ്ട്. ലോക ക്രിക്കറ്റിന്റെ മാറിക്കൊണ്ടിരിക്കുന്ന മുഖത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.