14 ആഴ്ചയ്ക്ക് 350 കോടി രൂപ! ബിഗ്‌ബോസ് സീസണ്‍ 15ലെ സല്‍മാന്റെ പ്രതിഫലം കേട്ട് ഞെട്ടി ആരാധകര്‍

ബിഗ് ബോസ് ഹിന്ദിയുടെ 15ാം സീസണ്‍ തുടങ്ങുകയാണ്. ഇത്തവണയും സല്‍മാന്‍ ഖാന്‍ തന്നെയാണ് ഷോയുടെ അവതാരകനായി എത്തുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ബിഗ് ബോസിലെ താരത്തിന്റെ പ്രതിഫലതുകയാണ് . 350 കോടി രൂപയാണ് സല്‍മാന്‍ പ്രതിഫലമായി വാങ്ങുന്നതെന്ന് ലെറ്റ്‌സ് ഒടിടി ഗ്ലോബലാണ് ട്വീറ്റ് ചെയ്തത്.

14 ആഴ്ച നീണ്ടു നില്‍ക്കുന്ന ഷോയില്‍ പങ്കെടുക്കാനാണ് താരം 350 കോടി വാങ്ങുന്നത്. സീസണ്‍ 13ല്‍ ഒരു ദിവസത്തെ ഷൂട്ടിന് 11 കോടി വച്ച് 165 കോടിയിലേറെ സല്‍മാന്‍ വാങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സീസണ്‍ അഞ്ചില്‍ ഇത് എപ്പിസോഡ് ഒന്നിന് 6.5 കോടിയാക്കി.

കോവിഡ് കാലത്ത് ബിഗ് ബോസ് നടക്കുന്നതുവഴി നിരവധി പേര്‍ക്ക് പ്രതിഫലം ലഭിക്കും എന്നതിനാലാണ് ഈ സീസണ്‍ താന്‍ ചെയ്യുന്നതെന്നും തന്റെ പ്രതിഫലത്തില്‍ ഇക്കുറി കുറവ് വരുത്താമെന്നും സല്‍മാന്‍ പറഞ്ഞിരുന്നു. ഇതുപ്രകാരം 200 കോടിയിലേറെയാണ് സല്‍മാന്‍ കഴിഞ്ഞ സീസണില്‍ വാങ്ങിയത്

മുന്‍ സീസണുകളേക്കാള്‍ കൂടുതലാണ് 15ാം സീസണില്‍ താരം വാങ്ങുന്നത്. 4, 5, 6 സീസണുകളില്‍ എപ്പിസോഡിന് 2.5 കോടി എന്ന നിലയിലായിരുന്നു സല്‍മാന്റെ പ്രതിഫലമെന്ന് ബോളിവുഡ് ഹംഗാമ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.