ഓട്ടത്തില്‍ കുതിരയെ തോല്‍പ്പിച്ചതിന് പിന്നാലെ ആരാധകരെ ഞെട്ടിച്ച് സല്‍മാന്‍ ഖാന്റെ വര്‍ക്കൗട്ട് വീഡിയോ

തന്നോളം ഭാരമുള്ള ആളെ തോളത്തെടുത്തും കുതിരയെ ഓടി തോല്‍പ്പിച്ചും സ്വിമ്മിംഗ് പൂളിലേക്ക് റിവേഴ്‌സ് ഡൈവ് നടത്തിയുമൊക്കെ അതിശയിപ്പിച്ചതിന് പിന്നാലെ വര്‍ക്കൗട്ട് വീഡിയോ പുറത്തുവിട്ട് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നടന്‍ സല്‍മാന്‍ ഖാന്‍.

53-ാം വയസ്സിലും ഫിറ്റ്‌നസ് നിലനിര്‍ത്താനുള്ള സല്‍മാന്‍ ഖാന്റെ വര്‍ക്ക്ഔട്ട് വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്.