വരുണ്‍ ധവാനും ശ്രദ്ധ കപൂറും ഒന്നിച്ച “സ്ട്രീറ്റ് ഡാന്‍സര്‍ 3ഡി”ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എന്നാല്‍ ബോളിവുഡില്‍ ചര്‍ച്ചയാകുന്നത് നടി നോറ ഫതെഹിയുടെ ഹെയര്‍ സ്റ്റൈലാണ്. ചിത്രത്തിനായി 2.5 ലക്ഷം രൂപയുടെ പോണിടെയ്ലാണ നോറ ചെയ്തിരിക്കുന്നത്.
തന്റെ നിര്‍ദേശ പ്രകാരമാണ് കോസ്റ്റ്ലി പോണിടെയില്‍ ഉപയോഗിച്ചത് എന്നാണ് നോറ പറയുന്നത്. തനിക്ക് വേണ്ടി പ്രത്യേകം ദുബായില്‍ നിന്ന് ചെയ്യിച്ചതാണ് മുടിയെന്നും താരം വ്യക്തമാക്കി. മേക്കപ്പ് എക്സ്പര്‍ട്ടായ മാര്‍സെലോയുമായി ചേര്‍ന്നാണ് നോറ തന്റെ വ്യത്യസ്ത ലുക്ക് ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ശ്രദ്ധയുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ ഭീകര ഭാവം നല്കുന്ന നീണ്ട, ഇടതൂര്‍ന്ന മുടിയാണ് വേണ്ടിയിരുന്നതെന്ന് നോറ പറഞ്ഞു.
Read more
500 ഗ്രാം യഥാര്‍ത്ഥ മനുഷ്യ മുടി ഉപയോഗിച്ചാണ് നോറയുടെ സ്പെഷ്യല്‍ പോണിടെയില്‍ നിര്‍മിച്ചത്. അതിനാല്‍ ഡാന്‍സ് ചെയ്യുന്ന സമയത്ത് വളരെ ഭാരം അനുഭവപ്പെട്ടു എന്ന് നോറ പറഞ്ഞു. സിനിമയില്‍ ഉടനീളം വ്യത്യസ്ത ലുക്ക് കൊണ്ടുവരണം എന്ന് താന്‍ ആഗ്രഹിച്ചിരുന്നെന്നും അതിനാലാണ് തന്റേതായ വഴികള്‍ സ്വീകരിച്ചതെന്നും നോറ വ്യക്തമാക്കി.