ഇതെന്താ നൈറ്റിയോ? നിങ്ങള്‍ മുതുമുത്തശ്ശിയെ പോലെയുണ്ടല്ലോ; ചിത്രം പങ്കുവെച്ച നടി മലൈക അറോറയ്ക്ക് നേരെ സൈബര്‍ ആക്രമണം

നടിമാര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്ക് ട്രോളുകളും മോശം കമന്റുകളുമുണ്ടാവുന്നത് ഒരു സ്ഥിരം സംഭവമായി തീര്‍ന്നിരിക്കുകയാണ്. എന്നാല്‍ ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ച് താരങ്ങള്‍ രംഗത്തെത്തുമുണ്ട്. ഇപ്പോഴിതാ ഇത്തരം ആക്രമണത്തിന് ഇരയായി തീര്‍ന്നിരിക്കുകയാണ് ബോളിവുഡ് നടിയും നര്‍ത്തകിയും മോഡലുമൊക്കെയായ മലൈക അറോറ. സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയ മലൈകയുടെ ചിത്രങ്ങള്‍ക്കാണ് ട്രോളുകളും കമന്റുകളും.

ഒലിവ് ഗ്രീന്‍ മാക്സി ഡ്രസാണ് താരം ധരിച്ചിരുന്നത്. സ്ലീവ്ലെസ് മാക്സിക്കൊപ്പം സ്ലിപ്പറും സണ്‍ഗ്ലാസുമാണ് മലൈക ധരിച്ചിരുന്നത്. എന്നാല്‍ മലൈകയുടെ ഈ സിംപിള്‍ ലുക്കിനും വിമര്‍ശമാണ് ഉയരുന്നത്. നൈറ്റിയാണോ ?. മുത്തശ്ശിയെ പോലെ ഉണ്ടല്ലോ?. എന്തിന് ശരീരം പ്രദര്‍ശിപ്പിക്കുന്നു?. എന്നിങ്ങനെയുള്ള കമന്റുകളാണ് പ്രചരിച്ചത്.

45കാരിയായ മലൈക 33കാരനായ അര്‍ജുനുമായി ലിംവിഗ് റിലേഷനിലാണെന്ന ഗോസിപ്പും ഇരുവരും ഡേറ്റിംഗ് നടത്തിയപ്പോഴുള്ള ഫോട്ടോസും പുറത്തു വന്നിരുന്നു. ഇതോടെയാണ് മലൈകയ്ക്ക് നേരെ സൈബര്‍ ആക്രമണങ്ങള്‍ ആരംഭിച്ചത്.