കാണാന്‍ ശ്രീദേവിയെ പോലെയോ ജാന്‍വിയെ പോലെയോ അല്ല, കുട്ടിക്കാലം കേട്ട മുതല്‍ വിമര്‍ശനങ്ങള്‍: ഖുഷി കപൂര്‍

ചെറുപ്പം മുതലേ വിമര്‍ശനങ്ങള്‍ നേരിട്ടയാളാണ് താനെന്ന് ബോണി കപൂറിന്റെയും ശ്രീദേവിയുടെയും മകള്‍ ഖുഷി കപൂര്‍. ഇത് തന്നില്‍ ആത്മാഭിമാന പ്രശ്‌നങ്ങളും അരക്ഷിതാവസ്ഥയും വളര്‍ത്തിയെടുക്കാന്‍ കാരണമായെന്നും ഖുഷി പറയുന്നു. ക്വാറന്റൈന്‍ ടേപ്പ് എന്ന വീഡിയോക്കിടെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. താൻ 19 വയസ്സുള്ള ഒരു സാധാരണ പെൺകുട്ടിയാണെന്ന് പറഞ്ഞു കൊണ്ടാണ് വീ‍ഡിയോ ആരംഭിക്കുന്നത്. എന്റെ ആഗ്രഹത്തിനൊത്ത് ജീവിക്കാൻ ഇതുവരെ തനിയ്ക്ക് കഴിഞ്ഞിട്ടില്ല.

“”ഞാന്‍ ഒരു യഥാര്‍ത്ഥ വ്യക്തിയാണെന്ന് ആളുകള്‍ അറിയണമെന്ന് ആഗ്രഹിക്കുന്നു. ഇത് എങ്ങനെ ചെയ്യണമെന്ന് ശരിക്ക് അറിയില്ല. അതിനാല്‍ ആത്മാഭിമാന പ്രശ്നങ്ങളും അരക്ഷിതാവസ്ഥയും ഉടലെടുക്കുന്നു. കുട്ടിക്കാലത്ത്, ഞാന്‍ എന്റെ അമ്മയെപ്പോലെ ആയിരുന്നില്ല, ഞാന്‍ എന്റെ സഹോദരിയെപ്പോലെ ആയിരുന്നില്ല, അതിനാല്‍ ചിലപ്പോള്‍ ആളുകള്‍ അത് ചൂണ്ടിക്കാണിക്കുകയും എന്നെ കളിയാക്കുകയും ചെയ്യും. അത് ഞാന്‍ കഴിക്കുന്ന രീതിയെയും വസ്ത്രധാരണ രീതിയെയും ബാധിച്ചു”” എന്നാണ് ഖുഷി കപൂറിന്റെ വാക്കുകള്‍.

“”തുടക്കത്തില്‍ പൊരുതിയിരുന്നുവെങ്കിലും പിന്നീട് സ്വയം സ്‌നേഹിക്കാന്‍ പഠിച്ചു. നിങ്ങളുടെ ചര്‍മ്മത്തില്‍ കുഴപ്പമില്ലാതെ ജീവിക്കാന്‍ പഠിക്കണം. ഇത് കൈകാര്യം ചെയ്യാനുള്ള മാര്‍ഗം ഫ** എന്ന് പറഞ്ഞ് സ്വയം പുറത്തുപോയി നിങ്ങള്‍ക്ക് ചെയ്യാന്‍ തോന്നുന്നതെന്തും ചെയ്യുക എന്നതാണ്. അപ്പോള്‍ ആളുകള്‍ നിങ്ങളെ അഭിനന്ദിക്കുമെന്ന് എനിക്ക് തോന്നുന്നു”” എന്നും ഖുഷി പറഞ്ഞു.

https://www.instagram.com/tv/B_9RTTQgfZW/?utm_source=ig_embed