'ജനസംഖ്യയിലേക്ക് ഇപ്പോൾ തന്നെ ആവശ്യത്തിൽ കൂടുതൽ സംഭാവന ചെയ്തിട്ടുള്ള വ്യക്തിയാണ് സെയ്ഫ്' ; ഗർഭിണിയാണെന്ന വാര്‍ത്തയോട് പ്രതികരിച്ച് കരീന കപൂർ

മൂന്നാമതും ഗർഭിണിയാണെന്ന വാര്‍ത്തയോട് പ്രതികരിച്ച് കരീന കപൂർ.  ജനസംഖ്യയിലേക്ക് ഇപ്പോൾ തന്നെ ആവശ്യത്തിൽ കൂടുതൽ സംഭാവന ചെയ്തിട്ടുള്ള വ്യക്തിയാണ് സെയ്ഫ് അലി ഖാനെന്ന് പോസ്റ്റ് ചെയ്താണ് കരീന കപൂർ വാർത്തകളോട് പ്രതികരിച്ചത്. ബോളിവുഡിലെ താര ദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും.

കുടുംബവുമായി അവധി ആഘോഷിക്കുന്ന കരീനയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിഞ്ഞിരുന്നു. തുടർന്ന് കരീന ഗർഭിണിയാണെന്ന തരത്തിലുളള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചരിക്കുകയായിരുന്നു. വ്യാജവാർത്തകൾക്ക് കരീന നൽകിയ രസകരമായ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

“ജനസംഖ്യയിലേക്ക് ഇപ്പോൾ തന്നെ ആവശ്യത്തിൽ കൂടുതൽ സംഭാവന ചെയ്തിട്ടുണ്ട് സെയ്ഫ്,” എന്നാണ് കരീന മറുപടിയാണ് നൽകിയിരിക്കുന്നത്. മക്കളായ തൈമുർ, ജേ എന്നിവർക്കൊപ്പം ഇപ്പോൾ യൂറോപ്പിൽ അവധി ആഘോഷിക്കുകയാണ് ദമ്പതികൾ.

ഇരുവിവാഹങ്ങളിലായി സാറാ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ, തൈമൂർ, ജെ എന്നിങ്ങനെ നാലു മക്കളാണ് സെയ്ഫ് അലിഖാനുള്ളത്. സെയ്ഫ് അലി ഖാന്റെ ആദ്യവിവാഹത്തിലുള്ള മക്കളാണ് സാറയും ഇബ്രാഹിമും. 2004ലാണ് സെയ്ഫും ആദ്യഭാര്യ അമൃത സിങ്ങും വിവാഹമോചിതരാവുന്നത്