സല്‍മാന് ഡെങ്കിപ്പനി, ബിഗ് ബോസ് അവതാരകനാകുന്നത് കരണ്‍ ജോഹര്‍

ഹിന്ദി ബിഗ് ബോസില്‍ അവതാരകനായി കരണ്‍ ജോഹറെത്തും. റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ടാഴ്ച്ചത്തേക്ക് മാത്രമാണ് ബിഗ് ബോസ് വീടിനെ നയിക്കാന്‍ കരണ്‍ എത്തുക. നിലവിലെ അവതാരകനായ സല്‍മാന്‍ ഖാന്‍ ഡെങ്കിപ്പനി ബാധിതനായതിനാലാണ് പകരമായി കരണ്‍ എത്തുന്നത്.

സല്‍മാനും കരണും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് അതിനാല്‍ തന്നെ സല്‍മാന്‍ ഒരു കാര്യം ആവശ്യപ്പെട്ടാല്‍ കരണിന് അത് ചെയ്തു കൊടുക്കാതിരിക്കാനാവില്ലെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. കാരണം കുച്ച് കുച്ച് ഹോതാഹൈയിലെ രണ്ടാം നായക വേഷം എല്ലാവരും തിരസ്‌കരിച്ചപ്പോള്‍ കരണിന്റെ രക്ഷയ്‌ക്കെത്തിയത് കരണ്‍ ജോഹറാണ്.

മാത്രമല്ല കളേഴ്സും എന്‍ഡെമോളും കരണിന് അവതാരകനാകാന്‍ വന്‍ തുക വാഗ്ദാനം ചെയ്‌തെന്നും റിപ്പോര്‍ട്ടുകളുണ്ട്.