നമുക്കൊന്ന് കൂടിയാലോ എന്ന് ഹൃത്വിക് ; വരുന്ന വഴി ഒരു കിലോ സവാളേം മൊട്ടേം വാങ്ങിച്ചോ…വെട്ടി വിഴുങ്ങാന്‍ ഇവിടെ അരി മാത്രേ ഒള്ളു’ എന്ന് മലയാളി ആരാധകന്‍

ബോളിവുഡ് സൂപ്പര്‍ താരം ഹൃത്വിക് റോഷന്‍ കഴിഞ്ഞ ശനിയാഴ്ച ഹൃതിക്ക് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പും അതിന് ആരാധകര്‍ നല്‍കിയ മറുപടിയും വൈറലാകുകയാണ്്. അടുത്ത ശനിയാഴ്ച എന്താണ് പരിപാടി, നമുക്കൊന്ന് കൂടിയാലോ എന്നാണ് ഹൃതിക്ക് കഴിഞ്ഞ ശനിയാഴ്ച പോസ്റ്റ് ചെയ്തത്. ഇതിന് താഴെയാണ് മലയാളി ആരാധകര്‍ ട്രോളുകള്‍ കൊണ്ട് ആഘോഷം നടത്തിയത്.
‘റൂമില്‍ ഉണ്ട്…വരുന്ന വഴി ഒരു കിലോ സവാളേം മോട്ടേം വാങ്ങിച്ചോ…വെട്ടി വിഴുങ്ങാന്‍ ഇവിടെ അരി മാത്രേ ഒള്ളു’ ഒരു ആരാധകന്‍ ഹൃതിക്കിന് നല്‍കിയ മറുപടി ഇങ്ങനെ:

മുഴപ്പിലങ്ങാട് മഠം എത്തിയിട്ട് വിളി. ബൈക്കില്‍ എണ്ണയില്ല. എടക്കാട് നിന്ന് അടിക്കാം. എടിഎം എടുക്കാന്‍ മറക്കരുതെ’ എന്ന് മറ്റൊരാള്‍

Hrithik roshan

പടത്തിനു പോവാമെന്നും കഴിഞ്ഞ പ്രാവശ്യത്തെ പോലെ ഓസ്സിക്ക് പടം കാണാം എന്ന് കരുതണ്ട അവനവന്റെ ടിക്കറ്റ് അവനവന്‍ തന്നെ എടുക്കണം എന്നുമാണ് വേറൊരാളുടെ ഉപദേശം..കല്യാണത്തിനും ഹൃതിക്കിന് ക്ഷണം ഉണ്ട്. ‘കഴക്കൂട്ടം അല്‍ സാജില്‍ കല്യാണം ഉണ്ടെന്നും തമ്പാനൂര്‍ ഇറങ്ങിയിട്ട് സൂപ്പര്‍ ഫാസ്റ്റില്‍ കയറിയാല്‍ മതിയെന്നും ഹൃതിക്കിന് നിര്‍ദേശവും നല്‍കുന്നുണ്ട്.