സല്‍മാന്‍ ഖാന്റെ വീടിനു നേരെ വെടിവയ്പ്പ്

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിനു നേരെ വെടിവയ്പ്പ്. ഇന്നു പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. അജ്ഞാതര്‍ മോട്ടോര്‍ സൈക്കിളിലെത്തി താരത്തിന്റെ ബാന്ദ്രയിലെ വീടിനുനേര്‍ക്കു അഞ്ച് റൌണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു.

പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തുകയാണ്. വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ള സല്‍മാന്‍ ഖാന്‍ സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നു. ബാന്ദ്ര പൊലീസ് സംഭവത്തില്‍ എഫ്‌ഐആര്‍ ഇട്ടിട്ടുണ്ട്. ലോക്കല്‍ പൊലീസിനൊപ്പം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

ജയിലില്‍ക്കഴിയുന്ന ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ 10 അംഗ ഹിറ്റ്ലിസ്റ്റിലെ പ്രധാന വ്യക്തിയാണ് സല്‍മാന്‍ ഖാനെന്ന് കഴിഞ്ഞവര്‍ഷം എന്‍ഐഎ വെളിപ്പെടുത്തിയിരുന്നു.

Read more

ഇതിനെ തുടര്‍ന്ന് 2023 സെപ്റ്റംബറില്‍ മുംബൈ പോലീസ് സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. സല്‍മാനെതിരെയുള്ള കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസാണ് ഭീഷണിക്ക് ആധാരം.