ലോകം നശിപ്പിക്കാന്‍ 'ഡിബുക്ക്' വീണ്ടും; എസ്ര ഹിന്ദി റീമേക്കില്‍ ഇമ്രാന്‍ ഹാഷ്മി, ടീസര്‍

പൃഥ്വിരാജ് നായകനായി എത്തിയ ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘എസ്ര’യുടെ ഹിന്ദി പതിപ്പ് റിലീസിന് ഒരുങ്ങുന്നു. ‘ഡിബുക്ക്’ എന്ന് പേരിട്ട ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മിയും നികിത ദത്തുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു.

എസ്ര ഒരുക്കിയ ജയകൃഷ്ണന്‍ തന്നെയാണ് ഡിബുക്കും സംവിധാനം ചെയ്യുന്നത്. ഒക്ടോബര്‍ 29ന് ആമസോണ്‍ പ്രൈം വീഡിയോസില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ദര്‍ശന ബനിക്, പ്രണവ് രഞ്ജന്‍, മാനവ് കൌള്‍ യൂരി സുരി, ഡെന്‍സില്‍ സ്മിത്ത്, വിപിന്‍ ശര്‍മ, ഇവാന്‍, വിവാന സിംഗ്, സുദേവ് നായര്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

ഹൊറര്‍ സസ്‌പെന്‍സ് ത്രില്ലര്‍ ആയെത്തിയ എസ്ര 2017ല്‍ ആണ് റിലീസ് ചെയ്തത്. പ്രിയ ആനന്ദ് ആയിരുന്നു നായിക. ടൊവിനോ തോമസ്, സുദേവ് നായര്‍, സുജിത്ത് ശങ്കര്‍, ബാബു ആന്റണി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായിരുന്നു.

ഒരു ഡീലറില്‍ നിന്ന് ഒരു പുരാതന ബോക്‌സ് വാങ്ങിയതിന് ശേഷം പ്രിയയ്ക്കും രഞ്ജനും അസാധാരണമായ അനുഭവങ്ങള്‍ ഉണ്ടാകുന്നതും, അത് ഒരു ഡിബുക്ക് ആണെന്ന് മനസിലാക്കുകയുമാണ്. അതിന്റെ ചരിത്രം പഠിക്കാന്‍ ഒരു റബ്ബിയുടെ സഹായം തേടുകയും ചെയ്യുന്നു.

Read more