നടന്‍ അര്‍ജുന്‍ കപൂറിന് കോവിഡ് സ്ഥിരീകരിച്ചു

Advertisement

ബോളിവുഡ് താരം അര്‍ജുന്‍ കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

”കൊറോണ പൊസിറ്റീവായ വിവരം നിങ്ങളെ എല്ലാവരേയും അറിയിക്കേണ്ടത് എന്റെ കടമയാണ്. എനിക്ക് കുഴപ്പൊന്നുമില്ല. ലക്ഷണങ്ങളും ഉണ്ടായില്ല. ഡോക്ടര്‍മാരുടെയും അധികാരികളുടെയും ഉപദേശപ്രകാരം ഞാന്‍ ക്വാറന്റൈനില്‍ കഴിയുകയാണ്.”

”നിങ്ങളുടെ പിന്തുണയ്ക്കായി ഞാന്‍ എല്ലാവര്‍ക്കും മുന്‍കൂട്ടി നന്ദി പറയുന്നു. വരു ദിവസങ്ങളില്‍ എന്റെ ആരോഗ്യത്തെ കുറിച്ച് നിങ്ങളെ അറിയിക്കും. അസാധാരണമായ കാലമാണ്. മനുഷ്യരാശി ഈ വൈറസിനെ മറികടക്കുമെന്ന് എനിക്ക് വിശ്വസമുണ്ട്”എന്നാണ് അര്‍ജുന്റെ പോസ്റ്റ്.

View this post on Instagram

🙏🏽

A post shared by Arjun Kapoor (@arjunkapoor) on

ചരിത്ര സിനിമയായ പാനിപത്ത് ആണ് അര്‍ജുന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രം. ഭൂത് പൊലീസ് എന്ന ഹൊറര്‍ കോമഡി ചിത്രമാണ് അര്‍ജുന്റെ അടുത്ത ചിത്രം.