ഇന്റര്‍നെറ്റില്‍ വൈറലായി 'രശ്മിക'യുടെ ഹോട്ട് വീഡിയോ! നിയമനടപടി എടുക്കമെന്നാവശ്യപ്പെട്ട് ബച്ചന്‍

നടി രശ്മിക മന്ദാനയുടെ വ്യാജ വീഡിയോക്കെതിരെ നിയമനടപടി എടുക്കണമെന്ന് അമിതാഭ് ബച്ചന്‍. കഴിഞ്ഞ ദിവസമാണ് ഫിറ്റഡ് ഔട്ട്ഫിറ്റ് ധരിച്ച് ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മിക എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിച്ചത്. എന്നാല്‍ ഈ വീഡിയോ ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച മോര്‍ഫ്ഡ് ദൃശ്യങ്ങള്‍ ആണെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തുകയും ചെയ്തു.

രശ്മികയുടെതായി പ്രചരിച്ച ഈ വ്യാജ വീഡിയോയില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് അമിതാഭ് ബച്ചന്‍ ഇപ്പോള്‍. ഇന്ത്യയില്‍ ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ കൃത്യമായ നിയന്ത്രണം വേണമെന്ന ആവശ്യമാണ് ഈ വിഷയത്തില്‍ അഭിഷേക് എന്ന മാധ്യമപ്രവര്‍ത്തകന്റെ ട്വീറ്റ് പങ്കുവച്ചു കൊണ്ടാണ് ബച്ചന്റെ പോസ്റ്റ്.

നടി രശ്മികയുടെ ഒരു വൈറല്‍ വീഡിയോ എല്ലാവരുടേയും ശ്രദ്ധയില്‍പ്പെട്ടിരിക്കുമെന്നും ഇത് മറ്റൊരാളുടെ ഉടല്‍ ഉപയോഗിച്ചുകൊണ്ടുള്ള വ്യാജ വീഡിയോ ആണെന്നും അഭിഷേക് ട്വീറ്റില്‍ പറയുന്നുണ്ട്. ഈ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നിയമനടപടി എടുക്കണമെന്നാണ് ബച്ചന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ ഈ വീഡിയ്‌ക്കെതിരെ രശ്മിക പ്രതികരിച്ചിട്ടില്ല. അതേസമയം, ‘ഗുഡ്‌ബൈ’ എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും രശ്മികയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അമിതാബ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളായാണ് രശ്മിക സിനിമയില്‍ എത്തിയത്. എന്നാല്‍ 2022ല്‍ പുറത്തിറങ്ങിയ ചിത്രം ഫ്‌ലോപ്പ് ആയിരുന്നു.