'ഒരാള്‍ കൂടി വരുന്നുണ്ട്'; സന്തോഷവാര്‍ത്ത പങ്കുവെച്ച് ആലിയ ഭട്ട്

താന്‍ അമ്മയാകാന്‍ പോകുന്നെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ച് ബോളിവുഡ് നടി ആലിയ ഭട്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം പുതിയ വിശേഷം പങ്കുവെച്ചത്. ‘ഞങ്ങളുടെ കുഞ്ഞ്.. ഉടന്‍ വരുന്നു’ എന്ന് കുറിച്ച താരം അള്‍ട്രാസൗണ്ട് അപ്പോയിന്റ്‌മെന്റില്‍ നിന്നുള്ള ഒരു ഫോട്ടോയും പങ്കുവെച്ചു.

ഈ വര്‍ഷം ഏപ്രിലിലാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും തമ്മില്‍ വിവാഹിതരായത്. ഏകദേശം നാലര വര്‍ഷമായി ആലിയയും രണ്‍ബീറും പ്രണയത്തിലായിരുന്നു. ശേഷമാണ് ഇത് വിവാഹത്തിലേക്ക് എത്തിയത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ‘ബ്രഹ്‌മാസ്ത്ര’യുടെ ലൊക്കേഷനിലാണ് പ്രണയം മൊട്ടിട്ടത്.

അതിനിടെ കരിയറിലെ പ്രധാന ചുവടുവെയ്പ്പിന് ഒരുങ്ങുകയാണ് ആലിയ. ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ തയ്യാറെടുക്കുകയാണ് ആലിയ ഭട്ട്. ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്.

 

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)