''ചായക്കപ്പ് എവിടെ കൊണ്ടു പോകുന്നു, ഇവിടെ വെച്ചിട്ടു പോകൂ'', ഇന്ത്യയെയും അഭിനന്ദ് വര്‍ധമാനെയും കളിയാക്കി പാകിസ്ഥാന്‍ പരസ്യം

പാക് സൈന്യത്തിന്റെ പിടിയിലായ ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പരിഹസിച്ചു കൊണ്ട് പാകിസ്ഥാന്‍ ടി വി ചാനല്‍. ഇന്ത്യാ – പാക് ലോക കപ്പ് ക്രിക്കറ്റിന്റെ പശ്ചാത്തലത്തിലാണ് ജാസ് ടി വി ഇങ്ങിനെയൊരു പരസ്യം പുറത്തിറക്കിയിരിക്കുന്നത്.

അഭിനന്ദന്‍ വര്‍ധമാന്റെ മുഖവുമായി സാമ്യമുള്ളയാളെയാണ് പരസ്യത്തില്‍ കാണിക്കുന്നത്. മുഖത്ത് ഭയമുള്ള രീതിയിലാണ് അഭിനയം. അഭിനന്ദനെ പോലെ മീശയും വെച്ചിട്ടുണ്ട്. ക്യാമറക്ക് മുന്നില്‍ ഒരു കപ്പ് ചായയുമായിരുന്ന് ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന രീതിയിലാണ് പരസ്യം.
അഭിനന്ദിനെ പിടിച്ചു കൊണ്ടു പോയ പാക് സൈന്യം ഇത്തരത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് പാകിസ്ഥാന്‍ തന്നെ പുറത്ത് വിട്ടിരുന്നു. അന്ന് ധൈര്യത്തോടെ ചായ നല്ലതാണെന്നും എന്റെ ദൗത്യത്തെ കുറിച്ച് കൂടുതല്‍ പറയാന്‍ എനിക്ക് അനുവാദമില്ലെന്നും അഭിനന്ദന്‍ പറഞ്ഞത് ഏറെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു.
.

ഈ രീതിയിലാണ് പരസ്യവും തയ്യാറാക്കിയിരിക്കുന്നത്. ടോസ് കിട്ടിയിരുന്നെങ്കില്‍ എന്തായിരുന്നു പ്ലാന്‍? എന്ന് ചോദിച്ചപ്പോള്‍ ചായ കുടിച്ചു കൊണ്ട് സോറി സര്‍ എനിക്കത് പറയാനുള്ള അനുമതിയില്ലെന്ന് അഭിനേതാവ് പറയുന്നു.
ശരി ചായ എങ്ങിനെയുണ്ടെന്ന് ചോദിക്കുമ്പോള്‍ ചായ നല്ലതാണെന്നും മറുപടി പറയുന്നു. ഇനി താങ്കള്‍ക്ക് പോകാമെന്ന് പറയുന്നതോടെ കപ്പുമായി എഴുന്നേല്‍ക്കുമ്പോള്‍ കപ്പും കൊണ്ട് എവിടേക്ക് പോകുന്നു, ഇവിടെ വെച്ചിട്ടു പോകൂ എന്ന് പറഞ്ഞാണ് പരസ്യം അവസാനിക്കുന്നത്.

Read more

ലോക കപ്പ് മത്സരത്തില്‍ കപ്പ് ഇന്ത്യ കൊണ്ടു പോകേണ്ട പാകിസ്ഥാനിലേക്ക് തന്നെയാണെന്ന രീതിയിലാണ് പരസ്യം പറയുന്നത്. എന്നാല്‍ ഇന്ത്യയെയും അഭിനന്ദനെയും അപമാനിക്കുന്ന തരത്തിലാണ് പരസ്യമെന്നാണ് വിമര്‍ശനം ഉയരുന്നത്.